DCBOOKS
Malayalam News Literature Website

സി രാധാകൃഷണനും ഡോ. എം ലീലാവതിക്കും എം കെ സാനുവിനും മലയാള പുരസ്‌കാരം

mm

മലയാള പുരസ്‌കാരസമിതി ഏര്‍പ്പെടുത്തിയ മലയാള പുരസ്‌കാരത്തിന് സി രാധാകൃഷണന്‍, പ്രൊഫ. എം കെ സാനു, ഡോ. എം ലീലാവതി എന്നിവര്‍ അര്‍ഹരായി. സാഹിത്യ രംഗത്തെ സംഭാവനപരിഗണിച്ചാണ് പുരസ്‌കാരം. മലയാള പുരസ്‌കാരസമിതിയുടെ രണ്ടാമത് പുരസ്‌കാരമാണിത്.

ജസ്റ്റിസ് കെ സുകുമാരന്‍(സാഹിത്യം, നിയമം, പരിസ്ഥിതി), എ കെ പുതുശ്ശേരി (സാഹിത്യം,നാടകം, ചലച്ചിത്രം), ശ്രീകുമാരന്‍ തമ്പി(ചലച്ചിത്രം) എസ് ജാനകി(ചലച്ചിത്ര സംഗീതം രംഗം), ഡോ കലാമണ്ഡലം രാധിക(നൃത്തം), കെ വി ദയാല്‍(കാര്‍ഷികം), അംബിക പണിക്കര്‍ (കരകൗശലം), എം പി സുരേന്ദ്രന്‍ (പത്ര മാധ്യമം), എം എസ് ബിനേഷ്( ദൃശ്യ മാധ്യമം), ജയശങ്കര്‍ എ എസ് അറയ്ക്കല്‍ (കവിതാ സമാഹാരം), സി പി ബിജു(കഥാ സമാഹാരം), എം കെ ഹരികുമാര്‍ (നോവല്‍) എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി.

Comments are closed.