DCBOOKS
Malayalam News Literature Website

ആക്രമിക്കപ്പെട്ട നടിയെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രം

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ പങ്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആക്രമിക്കപ്പെട്ട നടിയെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അമ്മയുടെ നേതൃത്വത്തില്‍ താരനിശയ്ക്കായി പരിശീലനം നടക്കുന്‌പോഴായിരുന്നു ഇത്. നടന്‍ സിദ്ദിഖ് ഇതിന് സാക്ഷിയാണെന്നും കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു. സിദ്ദിഖും നടിയെ വിളിച്ച താക്കീത് ചെയ്തിരുന്നുവത്രേ.

ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് മറ്റ് താരങ്ങളോട് ചോദിച്ചതാണ് ദിലീപിനെ ചൊടിപ്പിച്ചത്. ഇതേക്കുറിച്ച് ഇനി ആരോടെങ്കിലും സംസാരിച്ചാല്‍ അനുഭവിക്കുമെന്നായിരുന്നു ദിലീപിന്റെ ഭീഷണി. കേസില്‍ ദിലീപിന്റെ പങ്ക് ആദ്യം വെളിപ്പെടുത്തിയത് നടിയുടെ സഹോദരനാണ്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്ത് പുറത്ത് വന്നതോടെ ദിലീപിന്റെ പങ്കിനെ കുറിച്ച് വ്യക്തമായതായും നടിയുടെ സഹോദരന്‍ മൊഴി നല്‍കിയതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

 

Comments are closed.