DCBOOKS
Malayalam News Literature Website

സിനിമയിലെ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് പള്‍സര്‍ സുനി

suniനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസില്‍ റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കാന്‍ എത്തിയപ്പോഴാണ് സുനിയുടെ വെളിപ്പെടുത്തല്‍.

നടിയെ ആക്രമിച്ച് കേസ് നിര്‍ണായക വഴിത്തരിവിലെത്തി നില്‍ക്കെയാണ് സുനിയുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചത്. കോടതിയിലെത്തുന്ന സുനി കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും വെളിപ്പെടുത്തലുകള്‍ നടത്തുമോയെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. കേസില്‍ പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരാകുന്നത് പ്രമുഖ അഭിഭാഷകനായ ബി.എ.ആളൂരാണ്.

Comments are closed.