DCBOOKS
Malayalam News Literature Website

മലാല ട്വിറ്ററിൽ : ആദ്യ ട്വീറ്റിന് രണ്ടുകോടിയോളം ലൈക്കും നാലു ലക്ഷത്തിലധികം ഷെയറും

malala-post

സമാധാനത്തിനുള്ള നോബേൽ സമ്മാനം നേടിയ പാകിസ്ഥാൻ പെൺകുട്ടി മലാല യൂസഫ് സായി ട്വിറ്റർ അക്കൗണ്ട് തുടങ്ങി. തന്റെ ഹൈസ്‌കൂൾ ജീവിതം അവസാനിച്ച ദിവസമാണ് മലാല ട്വിറ്റർ അക്കൗണ്ട് തുറക്കനായി കണ്ടെത്തിയ സമയം. ആദ്യ ദിവസം തന്നെ ഒരു ലക്ഷം പേരാണ് ട്വിറ്ററിൽ മലാലയെ പിന്തുടർന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും അവകാശ സംരക്ഷണത്തിന് വേണ്ടി പോരാടിയതിനാണ് മലാലയ്ക്ക് നോബൽ സമ്മാനം ലഭിച്ചത്. ഇതിനോടകം മലാല തന്റെ ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയിട്ടുണ്ട്.

‘ഇന്ന് എന്റെ സ്‌കൂളിലെ അവസാനദിനം. ട്വിറ്ററിലെ ആദ്യദിനം’ എന്നതായിരുന്നു ആദ്യ ട്വീറ്റ്. മലാലയുടെ ഈ ട്വീറ്റ് നാലുലക്ഷത്തോളം പേർ പങ്കുവെച്ചു. രണ്ടുകോടിയോളം പേർ ലൈക്ക് ചെയ്തു. തന്റെ ഹൈസ്‌കൂൾ ജീവിതം പൂർത്തിയായെന്നും ഉപരിപഠനത്തിന്റെ കാര്യം എന്നെ ആകാംഷാഭരിതയാക്കുന്നുവെന്നും മലാല പറഞ്ഞു. ഹൈസ്‌കൂൾ പഠനം ഒരേസമയം സന്തോഷവും വേദനയും നിറഞ്ഞതായിരുന്നുവെന്നും മലാല ഓർമിച്ചു.

Comments are closed.