DCBOOKS
Malayalam News Literature Website

ജൂലൈ 12 മലാല ദിനം

july-12

ലോകമെങ്ങും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ശബ്ദമുയര്‍ത്താന്‍ മലാലദിനം. ‘എല്ലാ പെണ്‍കുട്ടികള്‍ക്കും, ലോകമെങ്ങും’ എന്നാണു ഇത്തവണത്തെ ആശയം. സമാധാന നൊബേല്‍ സമ്മാന ജേതാവായ മലാല യൂസഫ്‌സായിയുടെ പതിനാറാം പിറന്നാളായ 2013 ജൂലൈ 12ന് ആണ് ഐക്യരാഷ്ട്ര സംഘടന മലാലാ ദിനം പ്രഖ്യാപിച്ചത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു തടസ്സങ്ങള്‍ നേരിടുന്ന രാജ്യങ്ങളില്‍ പിറന്നാള്‍ ദിനത്തില്‍ സഞ്ചരിക്കുന്ന മലാല 2014 ല്‍ മലാല നൈജീരിയിലാണു പോയത്. അവിടെ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളുടെ മാതാപിതാക്കളെയും മലാല സന്ദര്‍ശിച്ചു.

എന്നാല്‍ കഴിഞ്ഞവര്‍ഷം തന്റെ പതിനെട്ടാം പിറന്നാളില്‍ സിറിയയിലെ പെണ്‍കുട്ടികള്‍ക്കാണു മലാല ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
അഭയാര്‍ഥികളായ സിറിയന്‍ പെണ്‍കുട്ടികള്‍ക്കായി ലെബനനില്‍ 200 സ്‌കൂളുകളും തുറന്നു.

അഫ്ഗാനിസ്ഥാനിലെ സ്വാത് താഴ്‌വരയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ താലിബാന്‍ ഭ
താലിബാന്‍ ഭീകരരുടെ വെടിയേറ്റ മലാലയ്ക്കു 2014ല്‍ ആണു നൊബേല്‍ സമ്മാനം ലഭിച്ചത്. മലാല ഇപ്പോള്‍ ഇംഗ്ലണ്ടിലാണു താമസം

താലിബാന്റെ തോക്കില്‍മുനയില്‍നിന്നുതിര്‍ന്ന വെടിയുണ്ടകള്‍ക്ക് മുന്നില്‍ പോലും തലകുനിക്കാതെ പ്രതീക്ഷകളുടെ ആയിരം മെഴുകുതിരികള്‍ തെളിയിച്ച മലാല യൂസഫ്‌സായി ജീവിതത്തിലേക്ക് തിരിച്ചുവന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ മലാല ദിനമായി ആചരിക്കാന്‍ മുന്‍കൈയെടുത്തതും. ലോകമെമ്പാടുമുളള പെണ്‍കുട്ടികള്‍ക്ക് പ്രോത്സാഹനമാണ് മലാലയെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തിയത്.

ഒക്ടോബര്‍ ഒമ്പതിനാണ് മലാലക്കു നേരെ താലിബാന്‍ തീവ്രവാദികള്‍ നിറയൊഴിച്ചത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ മലാല ഇപ്പോള്‍ ലണ്ടനില്‍ ചികിത്സയിലാണ്. പാക്കിസ്ഥാനിലെ സ്വാത്തില്‍ 2009ല്‍ താലിബാന്‍കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടിയപ്പോള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി മലാല പ്രചാരണം നടത്തിയിരുന്നു. താലിബാന്‍ അതിക്രമങ്ങള്‍ ബ്ലോഗിലും സ്വന്തം ഡയറിയിലും കുറിച്ചിട്ടു. 2009 ല്‍ സ്വാതില്‍നിന്ന് സൈന്യം താലിബാനെ തുരത്തിയപ്പോഴാണ് മലാല സ്വന്തം പേരില്‍ എഴുതിത്തുടങ്ങിയത്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി മലാല ടെലിവിഷനിലൂടെ ശക്തമായി വാദിച്ചു. 2009ല്‍ മലാലയുടെ ഡയറിക്കുറിപ്പുകള്‍ ഗുല്‍ മകായ് എന്ന അപരനാമത്തില്‍ ബിബിസിയുടെ ഉര്‍ദു ഓണ്‍ലൈന്‍ എഡിഷനില്‍ പ്രത്യക്ഷപ്പെട്ടതോടെ അവള്‍ ലോകം ശ്രദ്ധിക്കുന്ന ശബ്ദമായി. 2011ല്‍ കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്‌കാരത്തിന് അവള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു. ഇതോടെയാണു മലാലയെന്ന പെണ്‍കുട്ടിയെ താലിബാന്‍ ശത്രുപക്ഷത്ത് നിര്‍ത്തിയത്. മലാലയുടെ ഡയറിക്കുറിപ്പുകളിലെ പൊള്ളുന്ന വാക്കുകളായിരുന്നു താലിബാനെ കൂടുതല്‍ പൊള്ളിപ്പിച്ചത്. ഏത് നിമിഷവും ഒരു വെടിയുണ്ടയോ ബോംബോ മറ്റേതെങ്കിലും ആയുധമോ തന്റെ ജീവനെടുത്തേക്കുമെന്ന തിരിച്ചറിവില്‍ തന്നെയായിരുന്നു മലാലയുടെ തീക്കളി. ദേശീയ അന്തര്‍ദേശീയ തലത്തില്‍ തിളങ്ങിനില്‍ക്കുമ്പോഴാണ് മലാലയെ സ്‌കൂള്‍ വാനില്‍നിന്ന് പിടിച്ചിറക്കി താലിബാന്‍ തീവ്രവാദികള്‍ നിറയൊഴിച്ചത്.

മലാലയുടെ ഡയറിക്കുറിപ്പുകള്‍ മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘പാക്കിസ്ഥാനിലെ ആന്‍ ഫ്രാങ്ക്’ എന്നാണ് മലാലയെ രാജ്യാന്തര മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

Comments are closed.