DCBOOKS
Malayalam News Literature Website

മഹാനവമി

ഭാരതത്തിലെ ദേശീയോത്സവങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയ ഒന്നാണ് നവരാത്രി ഉത്സവം. അതിന്റെ ഭാഗമായുള്ള മഹാനവമി ആഘോഷങ്ങള്‍ക്ക് ഇന്ന് നാടെങ്ങും ഒരുങ്ങുകയാണ്.

ജാതിമതഭേദമന്യേ എല്ലാ സ്ഥാപനങ്ങളിലും ഇന്ന് മഹാനവമി ആഘേഷിക്കുന്നു. ക്ഷേത്രങ്ങള്‍, വിദ്യാലയങ്ങള്‍, ആശ്രമങ്ങള്‍ തുടങ്ങിയിടങ്ങളില്‍ ഇന്നലെ വൈകുന്നേരം പുസ്തകങ്ങള്‍ പൂജയ്ക്ക് വച്ച് കഴിഞ്ഞു. ഇന്നാണ് ആയുധപൂജ.

ഓരോ മനുഷ്യനും അവരുടെ ജീവിതവുമായി ബന്ധപ്പെട്ട തൊലഴിലധിഷ്ഠിത ഉപകരണങ്ങള്‍ ഇന്ന് പൂജിക്കും. ഇത് സര്‍വ്വൈശ്വര്യത്തിന്റെ പ്രതീകമായിട്ടാണ് കാണുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ സ്ഥാപനങ്ങള്‍ മാത്രമല്ല വീടുകളും വാഹനങ്ങളും എല്ലാം തന്നെ ശുചീകരിച്ച് പൂജയ്ക്കായി വച്ചു. ഇന്ന് വൈകുന്നേരമാണ് പ്രധാന പൂജ.

നാളെയാണ് വിജയദശമി. ഭാരതീയ പാരമ്പര്യമനുസരിച്ച് എല്ലാവിധ പൊതുചടങ്ങുകള്‍ക്ക്, പ്രത്യേകിച്ച് കലകള്‍ക്ക് തുടക്കം കുറിക്കുന്നത് നാളെയാണ്.

Comments are closed.