DCBOOKS
Malayalam News Literature Website

അംബികാസുതന്‍ മാങ്ങാടിന്റെ ‘മാക്കം എന്ന പെണ്‍തെയ്യം’ പ്രകാശനം ചെയ്തു

Maakkam Enna Pentheyyam By: Ambikasuthan Mangad
Maakkam Enna Pentheyyam By: Ambikasuthan Mangad

അംബികാസുതന്‍ മാങ്ങാടിന്റെ  ഏറ്റവും പുതിയ പുസ്തകം ‘മാക്കം എന്ന പെണ്‍തെയ്യം‘ പ്രകാശനം ചെയ്തു. പുസ്തകത്തിന്റെ ആദ്യപ്രതി   സി.വി. ബാലകൃഷ്ണനില്‍ നിന്നും
പ്രശസ്ത യൂട്യൂബര്‍ മൃണാള്‍ദാസ് ഏറ്റുവാങ്ങി. ഡിസി ബുക്‌സ് കാഞ്ഞങ്ങാട് ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന  പ്രകാശനച്ചടങ്ങില്‍ അംബികാസുതന്‍ മാങ്ങാട്, രവി ഡിസിഎന്നിവര്‍ പങ്കെടുത്തു. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

സാമൂഹ്യജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും ദുരന്തഭൂമികയില്‍നിന്ന് തെയ്യമായി ഉയിര്‍ക്കുന്ന മനുഷ്യരുടെ കഥകളാല്‍ നിറഞ്ഞ സാംസ്‌കാരിക ജീവിതമാണ് ഉത്തരകേരളത്തിനുള്ളത്. അവിടെനിന്നും ഉയിര്‍ക്കൊണ്ട ഒരു പെണ്‍തെയ്യംകടാങ്കോട് മാക്കം. പുരുഷാധികാരത്തിന്റെയും കുടുംബാധികാരത്തിന്റെയും കാര്‍ക്കശ്യത്താല്‍ ദാരുണമായി കൊലചെയ്യപ്പെടുന്ന മാക്കത്തിന്റെ ജീവിതകഥ പറയുന്ന നോവലാണ് ‘മാക്കം എന്ന പെണ്‍തെയ്യം’. ഉത്തരകേരളത്തിന്റെ ഭാഷാസവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും ജീവിതപരിസരങ്ങളും സൂക്ഷ്മമായി വിന്യസിക്കപ്പെടുന്ന നോവല്‍.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.