DCBOOKS
Malayalam News Literature Website

SIBF ല്‍ എം.ടി. വാസുദേവന്‍നായര്‍ വായനക്കാരെ അഭിസംബോധന ചെയ്യുന്നു

എക്‌സ്‌പോ സെന്ററില്‍ നടന്നുവരുന്ന 36-ാമത് ഷാര്‍ജ അന്താരാഷപുസ്തകമേളയുടെ നാലാം ദിവസമായ ശനിയാഴ്ച ജ്ഞാനപീഠജേതാവ്  എം.ടി. വാസുദേവന്‍നായരുടെ നിറസാന്നിദ്ധ്യം കൊണ്ട് പുസ്തകമേള ധന്യമാകും. മാത്രമല്ല വി.ജെ. ജയിംസ്, സാഗരിക ഘോഷ്, രാജ്ദീപ് സര്‍ദേശായി, ഡെറക് ഒബ്രിയ തുടങ്ങിയ പ്രമുഖരും പുസ്തകമേളയല്‍ എത്തുന്നുണ്ട്.

വൈകുന്നേരം 6 മുതല്‍ 7.30 മണിവരെ ഇന്റലക്ച്വല്‍ ഹാളിലാണ് മലയാളത്തിന്റെ എഴുത്താചാര്യനും ജ്ഞാനപീഠജേതാവുമായ  എം.ടി. വാസുദേവന്‍നായര്‍ വായനക്കാരെ അഭിസംബോധന ചെയ്യുന്നത്.

3.30  മണിമുതല്‍ 4.30 വരെ ‘മീറ്റ് ദ ഓതര്‍’ പരിപാടിയില്‍  വി.ജെ. ജയിംസ്  സംസാരിക്കും. 4.45  മുതല്‍ 5.45  വരെ പ്രശസ്ത മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി,  സാഗരിക ഘോഷ് എന്നിവര്‍ പങ്കെടുക്കുന്ന സംവാദവും 7.45 മണിമുതല്‍ 8.45 വരെ ടെലിവിഷന്‍ അവതാരകനും ഗ്രന്ഥകാരനുമായ ഡെറക് ഒബ്രിയനുമായി മുഖാമുഖം പരിപാടിയും നടക്കും.

Comments are closed.