DCBOOKS
Malayalam News Literature Website

അര്‍ഹരായവര്‍ക്ക് പാചകവാതക സബ്‌സിഡി തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍

gas..അര്‍ഹരായവര്‍ക്ക് പാചകവാതക സബ്‌സിഡി തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍. പാവപ്പെട്ടവര്‍ക്കുള്ള സബ്‌സിഡി തുടരുമെന്നും, അനര്‍ഹരെ സബ്‌സിഡി ലഭിക്കുന്നതില്‍ നിന്നും ഒഴിവാക്കുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് മന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതി പ്രകാരമുള്ള സബ്‌സിഡി അര്‍ഹരായവര്‍ക്ക് തുടര്‍ന്നും ലഭിക്കും. സബ്‌സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനം യുപിഎ സര്‍ക്കാരിന്റേതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പാചകവാതക സബ്‌സിഡി പൂര്‍ണമായി നിര്‍ത്തലാക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ ഇന്നലെ പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. മാര്‍ച്ച് മാസത്തോടെ സബ്‌സിഡി പൂര്‍ണമായി നിര്‍ത്തലാക്കാനാണ് പദ്ധതിയെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രതിമാസം നാലു രൂപ വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ മെയ് 30 ന് എണ്ണക്കമ്പനികള്‍ക്ക് കേന്ദരസര്‍ക്കാര്‍ നല്‍കിയ ഉത്തരവ് ജൂണ്‍ ഒന്നിനാണ് നിലവില്‍ വന്നത്. സബ്‌സിഡി പൂര്‍ണമായും അവസാനിപ്പിക്കാനാണ് പ്രതിമാസ നിരക്കു വര്‍ധന നാലു രൂപയാക്കി നിശ്ചയിച്ചത്.

കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

Comments are closed.