DCBOOKS
Malayalam News Literature Website

ലണ്ടനിലെ തുരങ്കപാതയില്‍ സ്‌ഫോടനം

london
ലണ്ടന്‍: ലണ്ടനിലെ തുരങ്കപാതയിലെ മെട്രോ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്കു പരുക്ക്. തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സന്‍സ് ഗ്രീന്‍ സബ്‌വേയിലാണ് സ്‌ഫോടനമുണ്ടായത്. പ്രാദേശിക സമയം രാവിലെ എട്ടിനു ശേഷമായിരുന്നു സ്‌ഫോടനം. ഇതേത്തുടര്‍ന്ന് സര്‍വീസുകള്‍ തല്‍ക്കാലത്തേയ്ക്കു നിര്‍ത്തിവച്ചു.

ബ്രിട്ടിഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസും ബോംബ് സ്‌ക്വാഡും മെട്രോപൊലീറ്റന്‍ പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. എഡ്ഗ്!വയറിനും വിമ്പിള്‍ഡണിനും ഇടയിലുള്ള മെട്രോ സര്‍വീസുകളാണ് താത്കാലികമായി നിര്‍ത്തിയത്. സമൂഹമാധ്യമങ്ങളില്‍ അപകട വിവരങ്ങളുമായി യാത്രക്കാര്‍ പ്രതികരിക്കുന്നുണ്ട്. എന്നാല്‍, സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ട്വിറ്ററിലൂടെ യാത്രക്കാരില്‍ ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

അപകട സ്ഥലത്തേക്ക് കാറുകളും ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തകരും എത്തിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി രാവിലെ 8.20ന് ആണ് അപകട സന്ദേശം കിട്ടിയതെന്ന് ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍ നതാഷ് വില്‍സ് പറഞ്ഞു.

സ്‌ഫോടനസ്ഥലത്തേക്ക് ആറ് ഫയര്‍ എന്‍ജിനുകളും അഗ്‌നിശമനസേനാംഗങ്ങളും എത്തിയതായി ലണ്ടന്‍ ഫയര്‍ ബ്രിഗേഡ് അറിയിച്ചതായി റിപ്പോര്‍ട്ട്. ഫുല്‍ഹാം, വാന്‍ഡ്‌സ്!വര്‍ത്ത്, ചെല്‍സി, ഹാമര്‍സ്മിത്ത് എന്നിവിടങ്ങളില്‍നിന്നുള്ള അഗ്‌നിശമനസേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

Comments are closed.