DCBOOKS
Malayalam News Literature Website

ടൈറ്റാനിക് യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന കത്ത് ലേലത്തില്‍ വെച്ചു

ടൈറ്റാനിക് ദുരന്തത്തിന്റെ അവസാനശേഷിപ്പായിരുന്ന കത്ത് ലേലത്തില്‍ വച്ചപ്പോള്‍ ലഭിച്ചത് കോടിക്കണക്കിന് രൂപ. (166,000 ഡോളര്‍) ഏകദേശം 10818089 രൂപയാണ് കത്ത് ലേലത്തില്‍ വെച്ചപ്പോള്‍ ലഭിച്ചത്. ടൈറ്റാനിക് തകരുന്നതിന്റെ തലേദിവസം, 1912 ഏപ്രില്‍ 13 നായിരുന്നു ഈ കത്തെഴുതിയത്.

അലക്‌സാണ്ടര്‍ ഒസ്‌കര്‍ ഹോള്‍വേര്‍സണ്‍ ആണ് ടൈറ്റാനിക് യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് അമ്മയ്ക്ക് അയക്കാനായി കത്തെഴുതിയത്. എന്നാല്‍ കത്തയക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. അലക്‌സാണ്ടറിന്റെ മൃതദേഹത്തില്‍ നിന്നുമായിരുന്നു ഈ കത്ത് ലഭിച്ചത്. അലക്‌സാണ്ടറിന്റെ ബന്ധുവായ ഹെന്‍ട്രിയും മകനുമാണ് കത്ത് ലേലത്തിന് വെച്ചത്.

സ്വന്തം കൈപ്പടയിലായിരുന്നു അലക്‌സാണ്ടര്‍ ഈ കത്ത് എഴുതിയത്. വെള്ളം വീണ് കത്തിലെ ചിലഭാഗങ്ങള്‍ മഞ്ഞുപോയിട്ടുണ്ട്. ഇതുവരെയുള്ള യാത്ര സുരക്ഷിതമാണെന്നും പ്രശ്ങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ തങ്ങള്‍ ബുധനാഴ്ച രാവിലെ ന്യൂയോര്‍ക്കില്‍ എത്തുമെന്ന് കത്തില്‍ പറയുന്നു.

ടൈറ്റാനിക്കിലെ യാത്ര വളരെ മനോഹരമായിരുന്നുവെന്ന് അലക്‌സാണ്ടര്‍ പറയുന്നു. കപ്പലിലെ സംഗീതം മനോഹരമാണെന്നും, ഭക്ഷണം നല്ല രുചിയുള്ളതാണെന്നും അലക്‌സാണ്ടര്‍ കത്തില്‍ പറയുന്നു. പല പ്രശസ്തരായ ആളുകളും കപ്പലില്‍ ഉണ്ടെന്നും അവരുമായൊക്കെ സമയം ചിലവഴിക്കാന്‍ സാധിച്ചതായും പറയുന്നുണ്ട്. ടൈറ്റാനിക്കിലെ പല വസ്തുക്കളും ലേലത്തില്‍വെച്ചപ്പോള്‍ വലിയ തുക ലഭിച്ചിരുന്നു. എന്നാല്‍ ഈ കത്തിനാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത്.

Comments are closed.