DCBOOKS
Malayalam News Literature Website

സംഗീതസംഗമത്തോടെ ഷാര്‍ജ പുസ്തകമേളയ്ക്ക് തിരശ്ശീലവീഴും..

ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന 36-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നവംബര്‍ 11ന് തിരശ്ശീലവീഴും. വൈവിധ്യമാര്‍ന്ന പരിപാടികള്‍കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ പുസ്തകമേളയ്ക്ക് മലയാളത്തിന്റെ പ്രയി പാട്ടുകാരന്‍  എം ജയചന്ദ്രന്‍ നയിക്കുന്ന സംഗീതസംഗമത്തോടെ സമാപനമാകും. ഇന്റലക്ച്വല്‍ ഹാളില്‍ രാത്രി 9 മണിമുതല്‍ 10 മണിവരെയാണ് ‘സംഗീതസംഗമം.

ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ പുസ്തകമേള നവംബര്‍ 1 നാണ് ആരംഭിച്ചത്.ആശാ പരേഖ്, രാജ്ദീപ് സര്‍ദേശായി, സാഗരിക ഘോഷ്, ഡറക് ഒ ബ്രയാന്‍,  ജയറാം രമേശ്, എം.ടി. വാസുദേവന്‍നായര്‍, സിനിമാതാരം മാധവന്‍, രാകേഷ് ഓംപ്രകാശ് മെഹ്‌റ, മനു ജോസഫ്, പീറ്റര്‍ ലെരന്‍ഗിസ്, അശോക് സൂട്ട, തയരി ജോണ്‍സ്, ക്രിക്കറ്റ് താരം വസിം അക്രം, ദേവ്ദത്ത് പട്‌നായക്, പ്രീതി ഷെണോയി, അനുജ ചൗഹാന്‍, സാറാ ജോസഫ്സി. രാധാകൃഷ്ണന്‍ജോര്‍ജ് ഓണക്കൂര്‍, എം.എ. ബേബി, ഹേമമാലിനി, ഇന്നസെന്റ്ആഷിക് അബു, റിമ കല്ലിങ്കല്‍, ഭാഗ്യലക്ഷ്മി, കവികള്‍ ആലങ്കോട് ലീലാകൃഷ്ണന്‍അനില്‍ പനച്ചൂരാന്‍,തുടങ്ങി സാഹിത്യ സാംസ്‌കാരികരംഗത്തെ പ്രമുഖരാണ് ഇത്തവണ പുസ്തകമേളയുടെ ഭാഗമായത്. കൂടാതെ നൂറില്‍പ്പരം രാജ്യങ്ങളില്‍നിന്നായി 1500ഓളം പ്രസാധകര്‍ പങ്കെടുത്തു.

 

Comments are closed.