DCBOOKS
Malayalam News Literature Website

വിപ്ലവ നായിക ഗൗരിയമ്മയ്ക്ക് ഇന്ന് തൊണ്ണൂറ്റി എട്ടാം പിറന്നാൾ

gouriyamma

മുന്‍ മന്ത്രിയും ജെഎസ്എസ് നേതാവുമായ കെ.ആര്‍. ഗൗരിയമ്മയ്ക്ക് ഇന്ന് തൊണ്ണൂറ്റെട്ടാം പിറന്നാള്‍. 1919 ജൂലൈ 14ന് മിഥുന മാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് ഗൗരിയമ്മയുടെ ജനനം. പ്രത്യേകിച്ച് വലിയ ആഘോഷങ്ങളൊന്നുമില്ലെങ്കിലും കൃഷ്ണ ഭക്തയായ ഗൗരിയമ്മ അമ്പലപ്പുഴ പാല്‍പായസം വിളമ്പിയാണ് പിറന്നാള്‍ ആഘോഷിക്കുക.

രാവിലെ ചാത്തനാട് കളത്തിപ്പറമ്പ് വീട്ടിലെ സ്വീകരണ മുറിയിലെ വലിയ ശ്രീകൃഷ്ണന്റെ പ്രതിമയില്‍ പൂമാല ചാര്‍ത്തും, തുടര്‍ന്ന് പിറന്നാള്‍ കേക്ക് മുറിക്കും. പ്രത്യേകിച്ച് ആരെയും ക്ഷണിച്ചിട്ടില്ല. എങ്കിലും ആശംസ അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ വീട്ടിലെത്തും. ഉച്ചയ്ക്കു സമീപത്തെ റോട്ടറി ക്ലബ് ഹാളില്‍ പിറന്നാള്‍ സദ്യ.

Comments are closed.