DCBOOKS
Malayalam News Literature Website

സര്‍ദാര്‍ സിങ്ങിനും ദേവേന്ദ്ര ജഗാരിയയ്ക്കും ഖേല്‍രത്‌ന പുരസ്‌കാരം

kelrathna

ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനും പാരാ അത്‌ലീറ്റ് ദേവേന്ദ്ര ജഗാരിയയ്ക്കും രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം. ജസ്റ്റിസ് സി.കെ. താക്കൂര്‍ അധ്യക്ഷനും പി.ടി. ഉഷ, കിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് എന്നിവര്‍ അംഗങ്ങളുമായ സമിതിയില്‍ പുരസാകര നിര്‍ണ്ണയം നടത്തിയത്.

ചേതേശ്വര്‍ പൂജാര, ഹര്‍മന്‍പ്രീത് കൗര്‍, പ്രശാന്തി സിങ്, എസ് വി.സുനില്‍, ആരോക്യ രാജീവ്, ഖുഷ്ബി കൗര്‍ തുടങ്ങി 17 താരങ്ങള്‍ അര്‍ജുന അവാര്‍ഡിനും അര്‍ഹരായി. അതേസമയം, മലയാളി താരങ്ങള്‍ക്ക് ആര്‍ക്കുംതന്നെ അര്‍ജുന അവാര്‍ഡ് ലഭിച്ചില്ല. മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് അവാര്‍ഡ് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ അവാര്‍ഡിനു പരിഗണിച്ചില്ല.

ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനെക്കൂടാതെ പാരാലിംപിക്‌സ് ഹൈജംപ് താരം മാരിയപ്പന്‍, ബോക്‌സിങ് താരം മനോജ് കുമാര്‍ തുടങ്ങി ഏഴുപേരാണു ഖേല്‍ രത്‌ന പുരസ്‌ക്കാര സാധ്യത പട്ടികയിലുണ്ടായിരുന്നത്.

രണ്ടു പാരലിംപിക്‌സുകളില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലുള്ള വ്യക്തിയാണ് ദേവേന്ദ്ര ജഗാരിയ.

Comments are closed.