DCBOOKS
Malayalam News Literature Website

കേരളം ‘നമ്പര്‍ വണ്‍’ തന്നെ

keralamഗ്രാമപ്രദേശത്തെ വീടുകളില്‍ ശൗചാലയമുള്ള രാജ്യത്തെ മികച്ച സംസ്ഥാനം കേരളമെന്ന് കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വേ. ബിജെപി ഭരിക്കുന്ന ബീഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നില്‍. കുടിവെള്ള ശുചീകരണ മന്ത്രാലയം പുറത്തുവിട്ട സര്‍വ്വേ കേരളത്തിലെയും ഹരിയാനയിലെയും ഗ്രാമങ്ങളില്‍ എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ ഉണ്ട് എന്ന് വ്യക്തമാക്കുന്നു. പട്ടികയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്താണ് കേരളവും ഹരിയാനയുമാണ്.

രാജ്യത്തെ 1.4 ലക്ഷം ഗ്രാമീണ വീടുകളില്‍ ഈ വര്‍ഷം മെയ്-ജൂണ്‍ മാസങ്ങളില്‍ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേയാണ് മന്ത്രാലയം ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 4626 ഗ്രാമങ്ങളില്‍ നടന്ന സര്‍വ്വേ 62.45 ശതമാനം ഗ്രാമീണ വീടുകള്‍ക്കാണ് ശൗചാലയ സൗകര്യം ഉള്ളത്. 91.29 ശതമാനം ആളുകളും ഒരിക്കലെങ്കിലും ശൗചാലയങ്ങള്‍ ഉപോയിച്ചവരാണെന്നും ഇത് മികച്ച മാറ്റത്തിന്റെ പ്രതീകമാണെന്നും സര്‍വ്വേ പറയുന്നു.

കൂടാതെ കഴിഞ്ഞദിവസം പ്രധാന ദിനപത്രങ്ങളുടെ ഡല്‍ഹി എഡിഷനില്‍ കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളേയും സാമൂഹിക അന്തരീക്ഷത്തേയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള മുഴുവന്‍ പേജ് പരസ്യവും പ്രത്യക്ഷപ്പെട്ടിരുന്നു. കേരളത്തെ ഒന്നാമതാക്കുന്നത് എന്തൊക്കെയെന്നതാണ് പര്യത്തിന്റെ ഉള്ളടക്കം. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷണം, വീടില്ലാത്തവര്‍ക്ക് വീട് തുടങ്ങിയ കേരളത്തിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ക്രമസമാധാന പാലനത്തിലെ മികവ്, മതസൗഹാര്‍ദ്ദം തുടങ്ങിയ കാര്യങ്ങളും എടുത്തു പറയുന്നുണ്ട്.

എഡിബി റിപ്പോര്‍ട്ടു പ്രകാരം തലസ്ഥാനമായ ന്യൂഡല്‍ഹിയെ പോലും പിന്നിലാക്കി കൊച്ചി വേഗത്തില്‍ വളരുന്ന നഗരമെന്ന പദവി നേടിയ കാര്യവും പ്രതിപാദിച്ചിട്ടുണ്ട്. ഒപ്പം ആത്മീയ നേതാവ് ശ്രീം എം, ജസ്റ്റിസ് കെ.ടി തോമസ്, നടന്‍ കമല്‍ ഹാസന്‍ എന്നിവര്‍ കേരളത്തേക്കുറിച്ച് പറഞ്ഞ കാര്യങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Comments are closed.