DCBOOKS
Malayalam News Literature Website

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി നിലനില്‍ക്കില്ല; മരട് പൊലീസിനു കോടതിയുടെ വിമര്‍ശനം

യൂബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത പോലീസ് നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. വൈറ്റിലയില്‍ വച്ച് യുവതികളുടെ മര്‍ദനമേറ്റ ഡ്രൈവര്‍ ഷെഫീഖിനെതിരെ കേസെടുത്ത മരട് എസ്‌ഐയെയാണ് കോടതി വിമര്‍ശിച്ചത്.

വൈറ്റിലയില്‍ വെച്ച് യൂബര്‍ ഡ്രൈവറെ മര്‍ദിച്ച യുവതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു. തുടര്‍ന്ന് യുവതികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു. ഇതില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചേര്‍ത്ത നടപടിയെയാണ് കോടതി വിമര്‍ശിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ഷെഫീഖിനെതിരെ നിലനില്‍ക്കില്ലെന്നും മതിയായ തെളിവോ സാഹചര്യമോ ഇല്ലാതെയാണ് കേസെടുത്തിരിക്കുന്നതെന്നും കോടതി വിലയിരുത്തി. പരാതിയില്‍ ആയുധം ഉപയോഗിച്ചുള്ള ആക്രമണം അല്ല ഡ്രൈവര്‍ നടത്തിയത്. അതുകൊണ്ട് തന്നെ സാധാരണ ഗതിയിലുള്ള മര്‍ദനം എന്ന ജാമ്യം ലഭിക്കുന്ന കേസ് മാത്രമേ ഷെഫീഖിനെതിരെ ചുമത്താവു എന്നും കോടതി നിരീക്ഷിച്ചു

 

Comments are closed.