DCBOOKS
Malayalam News Literature Website

കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും

kavya

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ദിലീപിന്റെ ആലുവയിലെ വസതിയായ ‘പത്മസരോവര’ത്തിലെത്തിയ എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം ആറു മണിക്കൂറോളം കാവ്യയെ ചോദ്യം ചെയ്തിരുന്നു.

ഇതിനുശേഷം ആലുവ പൊലീസ് ക്ലബ്ബില്‍ അന്വേഷണസംഘം മൊഴി വിലയിരുത്തി. തുടര്‍ന്നുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് വേണ്ടിയാണ് വീണ്ടും കാവ്യയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത് .സുനിലിനെ സംഭവത്തിന് ശേഷം മാധ്യമങ്ങളിലൂടെ കണ്ട പരിചയം മാത്രമാണ് തനിക്കുള്ളതെന്നും തന്റെ സ്ഥാപനത്തില്‍ ഇയാളെത്തിയതായി അറിയില്ലെന്നും കാവ്യ മൊഴി നല്‍കി. നടിയുടെ ദൃശ്യം പകര്‍ത്തിയ മെമ്മറികാര്‍ഡ് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലെത്തി കൈമാറിയെന്നായിരുന്നു സുനിലിന്റെ മൊഴി.

Comments are closed.