DCBOOKS
Malayalam News Literature Website

ഡി സി പുസ്തകോത്സവത്തില്‍ ‘കാവ്യോത്സവം’

DC-AUG-3-mal

കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്നുവരുന്ന 25-ാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ഢിച്ച് ആഗസ്റ്റ് 3ന് വൈകിട്ട് കാവ്യോത്സവം നടക്കും. കാവ്യോത്സവത്തില്‍ പ്രശസ്ത എഴുത്തുകാരുടെ 7 കവിതാ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കും.

എസ് ജോസഫിന്റെ ‘മഞ്ഞ പറന്നാല്‍’, വി എം ഗിരിജയുടെ ‘മൂന്ന് ദീര്‍ഘകവിതകള്‍’, കെ ടി സൂപ്പിയുടെ ‘മഴയില്‍ ബുദ്ധന്‍’, അസീം താന്നിമൂടിന്റെ ‘കാണാതായ വാക്കുകള്‍’, ആര്യാംബികയുടെ ‘കാട്ടിലോടുന്ന തീവണ്ടി’, എം എസ് ബനേഷിന്റെ ‘നല്ലയിനം പുലയ അച്ചാറുകള്‍’, ‘അല്ലിയുടെ നിന്നിലേക്കുള്ള വഴികള്‍’ എന്നീ പുസ്തകങ്ങളാണ് പ്രകാശിപ്പിക്കുന്നത്.

വൈകിട്ട് 5.30 മുതല്‍ നടക്കുന്ന കാവ്യോത്സവത്തില്‍ എസ് ജോസഫ്, വി എം ഗിരിജ, എസ് കലേഷ്, അജീഷ് ദാസന്‍, ആര്യാംബിക, എം എസ് ബനേഷ്, അസീം താന്നിമൂട്, കെ ടി സൂപ്പി, അല്ലി എന്നിവര്‍ പങ്കെടുക്കും.

 

Comments are closed.