DCBOOKS
Malayalam News Literature Website

സി ആര്‍ ഓമനക്കുട്ടന്റെ കഥകള്‍ പ്രകാശിപ്പിച്ചു

cr-ibf

സി ആര്‍ ഓമനക്കുട്ടന്റെ കഥകള്‍ കൊച്ചി ഡി സി പുസ്തകമേളയില്‍  പ്രൊഫ.എം കെ സാനുവും ചലച്ചിത്ര സംവിധായകന്‍  സത്യന്‍ അന്തിക്കാടും ചേര്‍ന്ന് പ്രകാശിപ്പിച്ചു.

ആഗസ്റ്റ് 6ന് വൈകിട്ട് നടന്ന പ്രകാശനചടങ്ങില്‍  വി പി ഗംഗാധരന്‍, തിരക്കഥാകൃത്ത്  ജോണ്‍ പോള്‍ ,അരവിന്ദന്‍,  സി ആര്‍.ഓമനക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.

വാചാര്‍ത്ഥത്തി ല്‍ ചെറിയകഥകളെന്നു തോന്നിക്കുന്ന എന്നാല്‍ അതിനുമപ്പുറം വ്യക്ത്വമുള്ള രചനകളാണ് സി ആര്‍ ഓമനക്കുട്ടന്റേത്. നര്‍മവും ആത്മാനുഭവപ്രധാനവുമാണ് അവ. അത്തരം നൂറുകഥകളുടെ സമാഹാരമാണ് കഥകള്‍ സി ആര്‍ ഓമനക്കുട്ടന്‍. ഡി സി ബുക്‌സ് പുറത്തിറക്കിയ ഈ കഥാസമാഹാരത്തിന് അവതാരികയെഴുതിയിരിക്കുന്നത് ഡോ കെ. എസ്. രവികുമാര്‍ ആണ്.

Comments are closed.