DCBOOKS
Malayalam News Literature Website

‘കാര്യവും കാരണവും’ വായനാക്കൂട്ടായ്മ സംഘടപ്പിക്കുന്നു

ഔദ്യോഗിക ജീവിതത്തില്‍ ഡോ ജേക്കബ് തോമസ് ഐപിഎസ് എതിരിട്ട വെല്ലുവിളികളുടെ കാര്യകാരണങ്ങള്‍ വെളിപ്പെടുത്തുന്ന കാര്യവും കാരണവും എന്ന പുസ്തകത്തിന്റെ വായനാക്കൂട്ടായ്മ സംഘടിപ്പിക്കുന്നു. നവംബര്‍ 16 ന് ഉച്ചയ്ക്ക് 12 ന് എറണാകുളം പ്രസ്സ് ക്ലബ്ബിലാണ് വായനാക്കൂട്ടായ്മയുടെ ഔപചാരികമായ ഉദ്ഘാടനം. പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട്, സംവിധായകനും നടനുമായ ശ്രീനിവാസന്‍ തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഡി സി ബുക്‌സാണ് വായനാക്കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്.

അഴിമതിയെന്ന ദുരന്തം എത്ര ഭയാനകമാണെന്നും അതിന്റെ കരാളഹസ്തത്തില്‍ നിന്നും എങ്ങനെ മോചനം സാധ്യമാകുമെന്നും ഈ പുസ്തകം പറയുന്നു. മാത്രമല്ല, കേരളത്തില്‍ അഞ്ചിലൊരാള്‍ മാനസികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഐ.എ.എസ്,ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് എല്ലാ വര്‍ഷവും പൂര്‍ണ ആരോഗ്യ പരിശോധന നടത്തണമെന്ന കേന്ദ്ര ചട്ടം നിര്‍ബന്ധമായി നടപ്പാക്കണം. തങ്ങളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കാനും സുരക്ഷ ഉറപ്പാക്കാനും സര്‍ക്കാരുണ്ടെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാവണം. കൂടുതല്‍ സ്ഥലങ്ങളില്‍ മദ്യവില്‍പ്പന നടത്തി അതിന്റെ ലാഭം കൊണ്ട് കേരളത്തെ സമ്പന്നമാക്കാമെന്നത് വൈരുദ്ധ്യമാണ്. ഖജനാവില്‍ പണം വരേണ്ടത് മനുഷ്യര്‍ മദ്യം കുടിച്ച് ലക്കുകെട്ട് നടന്നിട്ടാകണമെന്നത് ദീര്‍ഘവീക്ഷണമില്ലായ്മയാണ്. കൈയൂക്കുള്ളവര്‍ പാടം നികത്തി ഫ്‌ലാറ്റുണ്ടാക്കുന്നതും പുഴ കൈയേറി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി പണിയുന്നതും തടയാനുള്ള കാര്യശേഷി ഭരണ നേതൃത്വത്തിനില്ല. കാര്യശേഷിയില്ലാത്തവരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിച്ചാല്‍ ആ ഭരണവ്യവസ്ഥ നല്ലതല്ല. അഴിമതി നിരോധന നിയമത്തിനു മുന്നില്‍ മന്ത്രിമാര്‍ക്കും ഐ.എ.എസുകാര്‍ക്കും ഐ.പി.എസുകാര്‍ക്കും പ്രത്യേക പരിഗണനയില്ല. സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. സ്വാതന്ത്ര്യം നല്‍കിയാല്‍ തങ്ങളെ തിരിഞ്ഞുകടിക്കുമോ എന്ന ഭയത്താലാണിത്. മന്ത്രിമാര്‍ക്കും, ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കുമെതിരായ കേസുകള്‍ രഹസ്യവിഭാഗമായ ടിബ്രാഞ്ചിലേക്ക് മാറ്റിയത് താന്‍ റദ്ദാക്കി. താന്‍ ഇറങ്ങിയതിനു പിന്നാലെ ടിബ്രാഞ്ചിനു പകരം മറ്റ് ഓമനപ്പേരുകളില്‍ വിജിലന്‍സില്‍ വി.ഐ.പി സംസ്‌കാരം തിരിച്ചു വന്നു. തുടങ്ങിയ കാര്യങ്ങളും പുസ്തകത്തിലൂടെ ജേക്കബ് തോമസ് തുറന്നുപറയുന്നു.

 

Comments are closed.