DCBOOKS
Malayalam News Literature Website

കമലാ സുരയ്യ ചെറുകഥാ പുരസ്‌കാരദാനം ജൂലൈ 28ന്

KAMALA-SURAYYA-2

മാധവികുട്ടിയുടെ സ്മരണാർത്ഥം ഇൻഫെർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും നിംസ് മെഡി സിറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന ‘സ്നേഹപൂർവ്വം കമലാ സുരയ്യയ്ക്ക്’ ജൂലൈ 28 വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കും. വൈകുന്നേരം 4:30 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ  നടക്കുന്ന പരിപാടിയിൽ കമലാ സുരയ്യ ചെറുകഥാ പുരസ്‌കാരം ജേതാക്കൾക്ക് നൽകും. കെ ആനന്ദ കുമാർ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്‌ഘാടനവും പുരസ്‌കാര വിതരണവും നിർവ്വഹിക്കും.

പി സീനയ്ക്കാണ് ഈ വർഷത്തെ കമല സുരയ്യ ചെറുകഥാ പുരസ്‌കാരം. പി സി മിനി , കീർത്തി സാഗർ , നിഷ അനിൽ കുമാർ , ദേവി നായർ എന്നിവർ പ്രത്യേക ജൂറി പുരസ്കാരം നേടി.

കമല സുരയ്യ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങിൽ പാലോട് രവി അധ്യക്ഷനായിരിക്കും. ഡോ. ഡി ബാബുപോൾ , ഡോ. ജോർജ് ഓണക്കൂർ , ഡോ. ബി സന്ധ്യ , നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി പ്രൊ. ചാൻസിലർ എം എസ് ഫൈസൽ ഖാൻ എന്നിവർ പ്രസംഗിക്കും.

Comments are closed.