DCBOOKS
Malayalam News Literature Website

കെ.പി. ഉമ്മറിന്റെ ചരമവാര്‍ഷികദിനം

പ്രസിദ്ധ മലയാള ചലച്ചിത്ര നടനായിരുന്ന കെ.പി. ഉമ്മര്‍ കോഴിക്കോട് ജില്ലയിലെ തെക്കേപ്പുറം എന്ന പ്രദേശത്ത് 1930 ഒക്ടോബര്‍ 11നാണ് ജനിച്ചത്. കെ.പി.എ.സി. തുടങ്ങിയ നാടക ട്രൂപ്പുകളിലൂടെ അഭിനയജീവിതം തുടങ്ങിയ ഉമ്മര്‍ 1965 ല്‍ എം.ടിയുടെ മുറപ്പെണ്ണിലൂടെയാണ് ചലച്ചിത്ര അഭിനയരംഗത്തേയ്ക്ക് വരുന്നത്.

1965 മുതല്‍ 1995 വരെയുള്ള കാലഘട്ടങ്ങളില്‍ മലയാള ചലച്ചിത്രങ്ങളില്‍ സജീവമായിരുന്നു. മൂന്ന് ദശകങ്ങളോളം മലയാളസിനിമയിലെ സാന്നിധ്യമായിരുന്ന ഉമ്മര്‍ അഞ്ഞൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2001 ഒക്ടോബര്‍ 29ന് ചെന്നൈയില്‍ അന്തരിച്ചു.

 

Comments are closed.