DCBOOKS
Malayalam News Literature Website

സ്വാതന്ത്യ്രസമര സേനാനി കെ ഇ മാമന്‍ അന്തരിച്ചു

mamanസ്വാതന്ത്യ്രസമര സേനാനി കെ ഇ മാമന്‍ അന്തരിച്ചു. 96 വയസായിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി കഴിഞ്ഞ മൂന്നുമാസമായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രിയോടെ രോഗം മൂര്‍ഛിക്കുകയായിരുന്നു. കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന മാമ്മൻ, ക്വിറ്റ് ഇന്ത്യ സമരത്തിലും സർ സിപിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്.

മഹാത്മാ ഗാന്ധിജിയുടെ അടിയുറച്ച അനുയായിയായ മാമന്‍ തന്റെ ഒറ്റയാള്‍ പോരാട്ടങ്ങളിലുടെയാണ് തലസ്ഥാനത്ത് ശ്രദ്ധേയനായത്.പ്രായത്തിന്റെ അവശതകള്‍ വകവെയ്ക്കാതെ സമരമുഖങ്ങളില്‍ എന്നും കെ ഇ മാമന്‍ നിത്യസാന്നിധ്യമായിരുന്നു. അവിവാഹിതനായ അദ്ദേഹം സഹോദരപുത്രനൊപ്പമാണ് താമസിച്ചിരുന്നത്. ആശുപത്രിയിലായിരിക്കെ വിവിധ രാഷ്രടീയ നേതാക്കള്‍ മാമനെ സന്ദര്‍ശിച്ചിരുന്നു.

രാമാശ്രമം അവാർഡ്, ലോഹ്യാവിചാരവേദിയുടെ അവാർഡ്, ടികെവി ഫൗണ്ടേഷൻ അവാർഡ് തുടങ്ങിയവ ലഭിച്ചു. സാമൂഹിക തിന്മകൾക്കെതിരെ നടത്തുന്ന ധീരമായ പോരാട്ടത്തിന് 1995ൽ കോട്ടയം വൈഎംസിഎ മദർ തെരേസ പുരസ്‌കാരം നൽകി ബഹുമാനിച്ചു. മദ്യനിരോധനത്തിന്റെ ശക്‌തനായ വക്‌താവായ മാമ്മൻ അതിനുവേണ്ടിയും നിരവധി സമരങ്ങളിൽ പങ്കാളിയായി. സ്വന്തമായി വീടോ കാറോ സമ്പാദ്യമോ ഇല്ലാതെയാണ് മാമ്മൻ ജീവിച്ചത്. കൂട്ടിന് ഗാന്ധിയൻ തത്വങ്ങൾ മാത്രം മതി എന്നായിരുന്നു നിലപാട്.

Comments are closed.