DCBOOKS
Malayalam News Literature Website

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ചരമവാര്‍ഷികദിനം

july-28

റോമന്‍ കത്തോലിക്കാസഭയിലെ വിശുദ്ധയും ഭാരതത്തില്‍നിന്ന് വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യവനിതയുമാണ് അല്‍ഫോന്‍സാമ്മ. മരിച്ചുകഴിഞ്ഞ് ഏതാണ്ട് 40 വര്‍ഷങ്ങള്‍ക്കുശേഷം 1986 ഫെബ്രുവരി എട്ടാം തീയതി അല്‍ഫോന്‍സാമ്മയെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. അതിനുശേഷം 2008 മാര്‍ച്ച് ഒന്നാം തിയതി ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ അല്‍ഫോന്‍സാമ്മയെ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്താന്‍ തീരുമാനിക്കുകയും 2008 ഒക്ടോബര്‍ പന്ത്രണ്ടിന് വിശുദ്ധ എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

കോട്ടയം ജില്ലയിലെ കുടമാളൂരില്‍ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും മകളായി 1910 ഓഗസ്റ്റ് 10നാണ് അന്നക്കുട്ടി എന്ന അല്‍ഫോന്‍സാമ്മ ജനിച്ചത്. 1927ല്‍ പന്തക്കുസ്താ ദിനത്തിലാണ് അന്നക്കുട്ടി ഭരണങ്ങാനം ഫ്രാന്‍സിസ്‌കന്‍ ക്ലാരമഠത്തില്‍ ചേര്‍ന്നു. 1928 ഓഗസ്റ്റ് രണ്ടിന് സന്യാസവസ്ത്രം സ്വീകരിക്കുകയും അല്‍ഫോന്‍സാ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. 1946 ജൂലൈ 28ന് അവര്‍ അന്തരിച്ചു.

കോട്ടയം ജില്ലയിലെ കുടമാളൂരിലെ ജന്മഗൃഹമായ മുട്ടത്തു പാടം വീട്, കുടമാളൂര്‍ സെന്റ് മേരീസ് ഫെറോന പള്ളി, മുട്ടുചിറ മുരിക്കന്‍ തറവാട്, ഭരണങ്ങാനത്തെ സെന്റ് അല്‍ഫോന്‍സാ കോണ്‍വെന്റ്, ഭരണങ്ങാനത്തെ കബറിടം എന്നിവ വിശ്വാസികള്‍ ധാരാളമായി സന്ദര്‍ശിക്കുന്നു.

Comments are closed.