DCBOOKS
Malayalam News Literature Website

സി കേശവന്റെ ചരമവാര്‍ഷികദിനം

july-7

കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളില്‍ പ്രമുഖനും തിരുകൊച്ചിയിലെ മുഖ്യമന്ത്രിയുമായിരുന്ന സി കേശവന്‍ 1891 മെയ് 23ന് കൊല്ലം ജില്ലയിലെ മയ്യനാടാണ് ജനിച്ചത്. കൊല്ലം, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കുറച്ചുനാള്‍ അധ്യാപകനായി ജോലി നോക്കിയ ശേഷം അദ്ദേഹം തിരുവനന്തപുരത്തു നിന്ന് നിയമത്തില്‍ ബിരുദം കരസ്ഥമാക്കി. കൊല്ലം ജില്ലാ കോടതിയില്‍ അദ്ദേഹം ഒരു വക്കീലായി ജോലി ചെയ്തു.

1932ല്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായി. തിരുവിതാംകൂറിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. തിരുക്കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അദ്ദേഹം 1951ല്‍ തിരഞ്ഞെടുക്കപ്പെട്ടു. 1952ല്‍ അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ‘സോഷ്യലിസമാണ് അടുത്ത ലക്ഷ്യം’ എന്നു പ്രഖ്യാപിച്ചു. ശബരിമലക്ഷേത്രത്തിനു തീപിടിച്ചപ്പോള്‍ ‘ഒരു ദേവാലയം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കും’ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. ‘ജീവിതസമരമാണ്’ അദ്ദേഹത്തിന്റെ ആത്മകഥ. 1969 ജൂലൈ 7ന് അദ്ദേഹം അന്തരിച്ചു.

Comments are closed.