DCBOOKS
Malayalam News Literature Website

സി മാധവന്‍ പിള്ളയുടെ ചരമവാര്‍ഷിക ദിനം

july-24

പ്രസിദ്ധ സാഹിത്യകാരനും വിവര്‍ത്തകനും നിഘണ്ടുകാരനുമായ സി മാധവന്‍ പിള്ള 1905 ഏപ്രില്‍ 12ന് ആലപ്പുഴയിലാണ് ജനിച്ചത്. ആലപ്പുഴ സനാതനധര്‍മ്മവിദ്യാശാലയില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1941ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇക്കാലഘട്ടത്തിനിടയില്‍ തന്നെ സജീവമായ സാഹിത്യവൃത്തിയിലേക്കു തിരിഞ്ഞിരുന്നു.

ദേശസേവിനി’,’ജ്ഞാനാംബിക’, ‘കുമാരി കമല’, ‘വീരാംഗന’ തുടങ്ങിയ നോവലുകള്‍ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചു. 1938ല്‍ ‘യാചകമോഹിനി’യും 1941ല്‍ ‘സ്ത്രീധന’വും പുറത്തുവന്നു. ഇലിയഡിനും ഒഡീസിക്കും പുറമേ, റെയിനോള്‍ഡ്‌സിന്റെ ‘ഭടന്റെ ഭാര്യ’, ലൈല തുടങ്ങിയ വലിയ നോവലുകളും തമിഴ് കൃതിയായ പത്മസുന്ദരനും അദ്ദേഹം മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്തിരുന്നു.

സാഹിത്യകാരന്‍ എന്നതിനേക്കാള്‍ മാധവന്‍ പിള്ള പില്‍ക്കാലത്ത് പ്രസിദ്ധയായത് മലയാളത്തിലെ പ്രൗഢരായ നിഘണ്ടുകാരന്മാരില്‍ ഒരാള്‍ എന്ന നിലയിലാണ്. ഇംഗ്ലീഷ് മലയാളം നിഘണ്ടു, മലയാളം ഇംഗ്ലീഷ് നിഘണ്ടു, അഭിനവ മലയാളം നിഘണ്ടു എന്നിവയാണ് അദ്ദേഹം നിര്‍മ്മിച്ച നിഘണ്ടുക്കള്‍. 1980 ജൂലായില്‍ 24ന് അദ്ദേഹം അന്തരിച്ചു.

Comments are closed.