DCBOOKS
Malayalam News Literature Website

എന്‍ ശ്രീകണ്ഠന്‍ നായരുടെ ചരമവാര്‍ഷികദിനം

july-20

എഴുത്തുകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന എന്‍ ശ്രീകണ്ഠന്‍ നായര്‍ 1915 ജൂലൈ 15ന് അമ്പലപ്പുഴയില്‍ ജനിച്ചു. ചിറ്റപ്പറമ്പില്‍ ജാനകിയമ്മയും നീലകണ്ഠപിള്ളയുമായിരുന്നു മാതാപിതാക്കള്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എ ഓണേഴ്‌സ് ബിരുദം നേടി.

1938ല്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ വച്ചു പുലര്‍ത്തിയിരുന്ന യൂത്ത് ലീഗിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായി. 1938 ല്‍ തിരുവിതാംകൂര്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസ്സ് രൂപീകരിച്ചപ്പോള്‍ അതിന്റെ സ്ഥാപകാംഗമായി. 1947 സെപ്റ്റംബര്‍ 21 ന് മത്തായി മാഞ്ഞൂരാനുമായി ചേര്‍ന്ന് കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു. 1950ല്‍ കെഎസ്പി ഭിന്നിച്ചു. ശ്രീകണ്ഠന്‍ നായരുടെ നേതൃത്ത്വത്തിലുള്ള വിഭാഗം റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ലയിച്ചു.

ഇതു തന്നെ മാര്‍ക്‌സിസം, ഐക്യകേരളം, വഞ്ചിക്കപ്പെട്ട വേണാട്, എന്റെ അമ്മ, കഴിഞ്ഞകാല ചിത്രങ്ങള്‍, സാഹിത്യശകലങ്ങള്‍, തകഴിയുടെ കയര്‍(ഇംഗ്ലീഷ് വിവര്‍ത്തനം), ചലോ ഡല്‍ഹി (വിവര്‍ത്തനം) തുടങ്ങിയവയാണ് പ്രധാന കൃതികള്‍. മികച്ച പാര്‍ലമെന്റേറിയനായിരുന്നു അദ്ദേഹം 1952 ല്‍ കൊല്ലം മാവേലിക്കര മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1962, 1967, 1971,1977 എന്നീ നാലു തെരഞ്ഞെടുപ്പുകളില്‍ കൊല്ലം ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1983 ജൂലൈ 20ന് അദ്ദേഹം അന്തരിച്ചു.

Comments are closed.