DCBOOKS
Malayalam News Literature Website

എന്‍ എന്‍ കക്കാടിന്റെ ചരമവാര്‍ഷികദിനം

 

july-nn-കോഴിക്കോട് ജില്ലയിലെ അവിടനല്ലൂര്‍ എന്ന ഗ്രാമത്തില്‍ 1927 ജൂലൈ 14നാണ് എന്‍.എന്‍. കക്കാട് ജനിച്ചത്. കക്കാട് നാരായണന്‍ നമ്പൂതിരിയും ദേവകി അന്തര്‍ജനവുമാണ് മാതാപിതാക്കള്‍. അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം ജീവിതത്തിന്റെ ഏറിയ പങ്കും കോഴിക്കോട് ആകാശവാണിയിലാണ് ജോലിചെയ്തത്. സോഷ്യലിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം ഇടതുപക്ഷത്തേക്ക് ചേര്‍ന്നു. 1960കളില്‍ ഇന്ത്യ ചൈന യുദ്ധത്തില്‍ ചൈനയെ അനുകൂലിച്ചു എന്ന് അദ്ദേഹം ആരോപിക്കപ്പെട്ടു. ജീവിതത്തിലെ ഇത്തരം ഗതിവിഗതികല്‍ അദ്ദേഹത്തിന്റെ കവിതകളിലും പ്രതിഫലിച്ചു കാണാം.

നടുവണ്ണൂര്‍ സ്‌കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചുവെങ്കിലും മാനേജുമെന്റുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് അദ്ദേഹം ആ ജോലി ഉപേക്ഷിച്ചു. കോഴിക്കോട് ട്യൂട്ടോറിയല്‍ കോളേജില്‍ അദ്ധ്യാപകനായി കുറച്ചുകാലം ജോലി ചെയ്തു. മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പിന്തുണയോടെ ബാലുശ്ശേരിയില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ആകാശവാണിയില്‍ ഉദ്യോഗസ്ഥനായ അദ്ദേഹം അവിടെ കലാകാര•ാരുടെ അസോസിയേഷന്‍ ഉണ്ടാക്കി സേവന വ്യവസ്ഥകള്‍ മെച്ചപ്പെടുത്താന്‍ ശ്രമിച്ചവരില്‍ ഒരാളാണദ്ദേഹം. കേരള സാഹിത്യ സമിതി, വള്ളത്തോള്‍ വിദ്യാപീഠം എന്നിവയിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1985ല്‍ അദ്ദേഹം ആകാശവാണിയിലെ പ്രൊഡ്യൂസര്‍ സ്ഥാനത്തു നിന്ന് വിരമിച്ചു. കേരള സാഹിത്യ അക്കാഡമിയിലും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിലും അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. അര്‍ബുദരോഗ ബാധയാല്‍ അദ്ദേഹം മരിച്ചശേഷമാണ് നാടന്‍ചിന്തുകള്‍ , പകലറുതിക്ക് മുമ്പ് എന്നീ കാവ്യ സമാഹാരങ്ങള്‍ പ്രസിദ്ധീകൃതമായത്. 1987 ജനുവരി 6ന് ഉദയഭാനു അന്തരിച്ചു.

Comments are closed.