DCBOOKS
Malayalam News Literature Website

ജൂലൈ 11 ലോക ജനസംഖ്യാ ദിനം

july-11

ജൂലൈ 11 ലോക ജനസംഖ്യാ ദിനം…! 1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വര്‍ഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കില്‍ ജനസംഖ്യയുടെ സ്‌ഫോടനാത്മകമായ വളര്‍ച്ച തടഞ്ഞേ മതിയാകൂ. ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വര്‍ദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകള്‍ ലോകത്തിനു നല്‍കിയ പാഠം. ജനസംഖ്യയ്‌ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.

1991 ലെ സെന്‍സസ് പ്രകാരം 84 കോടിയായിരുന്നു ഇന്ത്യയിലെ ജനസംഖ്യ. എന്നാല്‍ 2011 മാര്‍ച്ച് 31ന് പുറത്തുവിട്ട പ്രാഥമിക കണക്കു പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 121.02 കോടിയായി ഉയര്‍ന്നു. 18 കോടിയുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. പുരുഷന്മാര്‍ 62.37 കോടി, സ്ത്രീകള്‍ 58.65 കോടിഎന്നതാണ് ഇപ്പോഴത്തെ നില. കേരളത്തില്‍ 1000 പുരുഷന്മാര്‍ക്ക് 1084 സ്ത്രീകള്‍ ഉള്ളതായും പുതിയ കാനേഷുമാരി കണക്ക് അറിയിക്കുന്നു.ദേശീയ തലത്തില്‍ ഇത് 1000 പുരുഷന്മാര്‍ക്ക് 914 സ്ത്രീകള്‍ എന്ന നിലയിലാണ്. ഇങ്ങനെ പോയാല്‍ താമസിക്കുന്നതിനുള്ള സ്ഥലവും ഭക്ഷണവും എവിടെ നിന്ന് ലഭിക്കും..? ഭൂമിക്കടിയിലും ചന്ദ്രനിലും അന്യഗ്രഹങ്ങളിലുമൊക്കെ പോയി താമസിക്കേണ്ട അവസ്ഥ അതിവിദൂരമല്ല എന്ന് ഈ പോപ്പുലേഷന്‍ ഡേ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

Comments are closed.