DCBOOKS
Malayalam News Literature Website

ജയരാജിന്റെ ‘നവരസ’യിലെ അടുത്ത ചിത്രം ‘കയര്‍’..?

ജയരാജിന്റെ നവരസ പരമ്പരയിലെ അടുത്ത ചിത്രം തകഴിയുടെ കയര്‍ നോവല്‍ പ്രമേയമാക്കിയുള്ളത്. ‘ഭയാനകം’ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കുട്ടനാടാണ് ചിത്രത്തിന്റെ കഥാപശ്ചാതലം. രഞ്ജി പണിക്കരാണ് നായകന്‍.

നടി ആശ ശരത്ത്, ഗിരീഷ് കാവാലം, സബിത ജയരാജ്, കുമരകം വാസവന്‍, ബിലാസ്, ഹരിശങ്കര്‍,പുതുമുഖങ്ങളായ വൈഷ്ണവി വേണുഗാപാല്‍, ഗായത്രി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ശ്രീകുമാരന്‍ തമ്പി, എ.കെ അര്‍ജുനന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കുന്നത്. കലാസംവിധാനം ആര്‍ട്ടിസ്റ്റ് നമ്പൂതിരി.

നവരസ പരമ്പരിയില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രം വീരമായിരുന്നു. മികച്ച നിരൂപക പ്രശംസ നേടാന്‍ സാധിച്ചെങ്കിലും ചിത്രം തീയറ്ററുകളില്‍ തിരസ്‌കരിക്കപ്പെട്ടിരുന്നു.

Comments are closed.