DCBOOKS
Malayalam News Literature Website

പ്രിയനന്ദനന്റെ ‘പാതിരാ കാലം’ ജയ്പുര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

പ്രിയനന്ദനന്‍ സംവിധാനംചെയ്ത ‘പാതിരാ കാലം’ ജയ്പുര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക്. 2018 ജനുവരി ആറുമുതല്‍ 10വരെയാണ് ഫിലിം ഫെസ്റ്റിവല്‍. ഈ മാസം നടക്കുന്ന കൊല്‍ക്കൊത്ത ഫിലിം ഫെസ്റ്റിവലിന്റ അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്കും ഡിസംബറില്‍ ഗോവയില്‍ നടക്കുന്ന ആര്‍ട്‌സ് ഫെസ്റ്റിവലിലേക്കും പാതിരാ കാലം തെരഞ്ഞെടുത്തിരുന്നു.

സാധാരണക്കാരന്റെ ജീവിതത്തിനുമേല്‍ ഭരണകൂടം സൃഷ്ടിക്കുന്ന സംഘര്‍ഷത്തിന്റെ തീവ്രവിവരണമാണ് പാതിരാ കാലം. മൈഥിലി, ഇന്ദ്രന്‍സ് എന്നിവരാണ് മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നത്. പ്രിയനന്ദനന്റെ മകന്‍ അശ്വഘോഷനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യംചെയ്തത്.

Comments are closed.