DCBOOKS
Malayalam News Literature Website

താനെതിരിട്ട വെല്ലുവിളികളുടെ കാര്യകാരണങ്ങള്‍ വെളിപ്പെടുത്തി ജേക്കബ് തോമസ്സിന്റെ പുതിയ പുസ്തകം

രണ്ടുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ചട്ടലംഘനങ്ങള്‍ ആത്മകഥയിലുണ്ടെന്ന കണ്ടെത്തല്‍ വന്നതിനു തൊട്ടുപിന്നാലെ വിവാദകൊടുങ്കാറ്റുയര്‍ത്തി ജേക്കബ് തോമസ്സിന്റെ പുതിയ പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ പ്രകാശിപ്പിച്ചു. കാര്യവും കാരണവും നേരിട്ട വെല്ലുവിളികള്‍ എന്ന പുസ്തകത്തിന്റെ പ്രസാധകര്‍ ഡി സി ബുക്‌സാണ്.

സ്രാവുകള്‍ക്കൊമ്പം നീന്തുമ്പോള്‍ എന്ന ആത്മകഥയില്‍ വെളിപ്പെടുത്താത്ത പലരഹസ്യങ്ങളും വെളിപ്പെടുത്തുന്നു എന്നതാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. വിജിലന്‍സില്‍നിന്നും തന്നെ നീക്കിയതിന്റെ കാര്യകാരണങ്ങളും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.

മുപ്പതുവര്‍ഷത്തെ ഔദ്യോഗികജീവിതത്തിനിടയില്‍ താന്‍ കടന്നുപോയ വകുപ്പുകളിലെ അഴിമതിരീതികളും അഴിമതിക്കെതിരെ നിലകൊണ്ടതിന്റെ പേരില്‍ നേരിടേണ്ടിവന്ന പ്രതിസന്ധികളും അവയെ നേരിട്ടതും അദ്ദേഹം വെളിപ്പെടുത്തുന്നു. സര്‍ക്കാരിന്റെ മദ്യനയം, കാര്‍ഷികനയം എന്നിവയെ നഖശിഖാന്തം വിമര്‍ശനവിധേയമായി സമീപിക്കുന്നുണ്ട്. വരും ദിനങ്ങളില്‍ കേരളത്തിന്റെ സാമൂഹിക- രാഷ്ട്രീയമണ്ഡലങ്ങളെ ഈ പുസ്തകം ചലനം സൃഷ്ടിക്കുമെന്ന് തീര്‍ച്ച.

 

Comments are closed.