DCBOOKS
Malayalam News Literature Website

ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കില്ല

അനുമതിയില്ലാതെ ആത്മകഥയെഴുതിയതിന് ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാനുളള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ ദിവസം ഫയല്‍ മുഖ്യമന്ത്രി തിരിച്ചുവിളിച്ചു. സംഭവത്തില്‍ വിശദീകരണം തേടി ജേക്കബ് തോമസിന് നോട്ടീസ് അയക്കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മാത്രം വകുപ്പുതല നടപടി എടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. സംഭവത്തില്‍ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പലരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് ഫയല്‍ മുഖ്യമന്ത്രി തിരിച്ചുവിളിച്ചതും നടപടി മയപ്പെടുത്താന്‍ തീരുമാനിച്ചതെന്നുമാണ് സൂചന.

മുന്‍ മന്ത്രിമാരെയും ജനപ്രതിനിധികളും വിമര്‍ശക്കുന്ന പുസ്‌കമെഴുതിയത് സര്‍ക്കാര്‍ അനുമതിയില്ലാതെയാണ്. പുസ്‌കത്തില്‍ ചട്ടലംഘമുണ്ടെന്ന് മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ റിപ്പോര്‍ട്ട് നല്‍കി. ചട്ടലംഘനം പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി ജേക്കബ് തോമസിന്റെ ഗുരുതരമായ വീഴ്ചകളാണ് ചൂണ്ടികാട്ടിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന 1966ലെ നിയമവും, കേന്ദ്ര സര്‍വ്വീസ് ചട്ടവും ലംഘിച്ചുവെന്നായിരുന്നു കണ്ടെത്തല്‍.

 

Comments are closed.