DCBOOKS
Malayalam News Literature Website

പ്രശസ്ത ഐറിഷ് സാഹിത്യകാരന്‍ ജെ.പി ഡോണ്‍ലീവി നിര്യാതനായി

jp

ഡബ്‌ളിന്‍: പ്രശസ്ത ഐറിഷ് സാഹിത്യകാരന്‍ ജെ.പി ഡോണ്‍ലീവി (91) നിര്യാതനായി. വെസ്റ്റ്മീത്തിലുള്ള വസതിയിലായിരുന്നു അന്ത്യം. ഇദ്ദേഹത്തിന്റെ മാതാവും പിതാവും അഭയാര്‍ഥികളായാണ് അയര്‍ലണ്ടിലെത്തിയത്. ഒരു ഡസനോളം നോവലുകളും നാടകങ്ങളും രചിച്ച ജെ.പി ഡോണ്‍ലീവി ബ്രൂക്ലിനില്‍ 1926ലായിരുന്നു ജനിച്ചത്.

ജെ.പി ഡോണ്‍ലീവി ദി ജിഞ്ചര്‍ മാന്‍ എന്ന നോവലിലൂടെയാണ് പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത്. 1955ല്‍ പാരീസില്‍ പ്രസിദ്ധീകൃതമായ നോവലിന്റെ അമ്പത് ലക്ഷം കോപ്പികളാണ വിറ്റഴിഞ്ഞത്. 20ാം നൂറ്റാണ്ടിലെ ഏറ്റവും നല്ല 100 ഇംഗ്‌ളീഷ് നോവലുകളിലൊന്നായി മോഡേണ്‍ ലൈബ്രറി ഈ പുസ്തകത്തെ തെരഞ്ഞെടുത്തിരുന്നു.

Comments are closed.