DCBOOKS
Malayalam News Literature Website

സെപ്റ്റംബര്‍ 22ന് ബഹ്‌റൈനില്‍ തൂലിക പ്രതിഷേധം

IYCC

ഇന്ത്യയിലെ എഴുത്തുകാര്‍ക്കും സാംസ്‌കാരികനേതക്കള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കുമെതിരെ നടക്കുന്ന ആക്രമങ്ങള്‍ക്കെതിരെ ഐവൈസിസി ബഹ്‌റൈന്‍ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘തൂലിക പ്രതിഷേധം’ സംഘടിപ്പിക്കുന്നു.

തൂലിക പടവാളാക്കി സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി പോരാടുന്ന വ്യക്തികളെ ഇല്ലായ്മചെയ്യുന്ന രീതി കേട്ടുകേള്‍വിയില്ലാത്തതാണ്. എന്നാല്‍ പുതിയ സര്‍ക്കാരിന്റെ ഭരണം വന്നതോടെ സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ നിശബ്ദരാക്കുന്ന പ്രവണതായണ് കണ്ടുവരുന്നത്. അതിനെതിരെയാണ് ഐവൈസിസി തൂലിക പ്രതിഷേധം സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 22ന് വൈകിട്ട് 4.30ന് ആന്‍ഡലോസ് ഗാര്‍ഡനിലാണ് പ്രതിഷേധ പരിപാടികള്‍ നടത്തുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് 38099150

Comments are closed.