DCBOOKS
Malayalam News Literature Website

ഡി സി ബുക്‌സിന്റെ പുതിയ പ്രീ പബ്ലിക്കേഷന്‍ ‘ഇതിഹാസ പുരാണത്രയം’

സമ്പൂര്‍ണ്ണ ഹിമാലയപര്യടനം എന്ന ബൃഹദ് ഗ്രന്ഥത്തിനുശേഷം ഇതിഹാസ പുരാണത്രയം’ എന്ന പുതിയ പ്രി പബ്ലിക്കേഷനുമായി എത്തുകയാണ് ഡി സി ബുക്‌സ്. ആദികാവ്യമായി അറിയപ്പെടുന്ന ‘രാമായണം’, ലോകസാഹിത്യത്തിലെ മഹാത്ഭുതമെന്നു വിശേഷിപ്പിക്കപ്പെടുന്ന ‘മഹാഭാരതം’, വേദമാകുന്ന കല്പവൃക്ഷത്തിന്റെ പരിപക്വമായ ഫലം എന്ന് വിശേഷിപ്പിക്കുന്ന ‘ഭാഗവതം’ എന്നീ മഹദ്ഗ്രന്ഥങ്ങളുടെ സമ്പൂര്‍ണ്ണ കഥാഖ്യാനമാണ് ‘ഇതിഹാസ പുരാണത്രയം‘.

പല ഭാഷകളിലും ഈ കൃതികളുടെ ഒറ്റയ്‌ക്കൊറ്റയ്ക്കുള്ള വിവര്‍ത്തനങ്ങളും വ്യാഖ്യാനങ്ങളും സംഗ്രഹങ്ങളും മുമ്പ് ഉണ്ടണ്ടായിട്ടുണ്ടെണ്ടങ്കിലും പുതിയ തലമുറയ്ക്ക് വായിക്കാനും ആസ്വദിക്കാനും അറിയാനും ഉതകുന്ന തരത്തില്‍ ഓരോ ഭാഗവും ഗദ്യരൂപത്തില്‍ ആഖ്യാനം ചെയ്ത് വായനക്ഷമതയോടെ അവതരിപ്പിച്ചിരിക്കുന്ന ഈ കൃതികളുടെ ആഖ്യാനരീതി മുമ്പുണ്ടണ്ടായിട്ടില്ല. എല്ലാ ഭാഗങ്ങളും ഉള്‍ക്കൊള്ളിച്ച്, എല്ലാ ആഖ്യാന- ഉപാഖ്യങ്ങളും ഉള്‍പ്പെടുത്തി, മൂലവും വിവര്‍ത്തനവും വ്യാഖ്യാനവും വായിക്കുമ്പോഴുള്ള ക്ലിഷ്ടതയും വിരസതയും പൂര്‍ണ്ണമായും ഒഴിവാക്കി, സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന വിധത്തിലുള്ള ഭാഷാശൈലിയിലാണ് ഈ പുസ്തകം തയ്യാറാക്കുന്നത്. ഒപ്പം വിശദമായ കഥാപാത്രസൂചിക ഇതോടൊപ്പമുണ്ട്. അക്കിത്തം അച്യുതന്‍ നമ്പൂതിരി, സുഗതകുമാരി എന്നിവരാണ് ഉപശേദകസമിതി അംഗങ്ങള്‍.

ഡിമൈ 1/8 സൈസില്‍ അഞ്ചു വാല്യങ്ങളിലായി 5000 പേജുകളും ബഹുവര്‍ണ്ണചിത്രപേജുകളുമായി പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയിലാണ് ‘ഇതിഹാസ പുരാണത്രയം‘ പ്രസിദ്ധീകരിക്കുന്നത്. ഇതിന്റെ മുഖവില 5500 രൂപയാണ്. എന്നാല്‍ പ്രി പബ്ലിക്കേഷന്‍ വഴി ബുക്കുചെയ്യുന്നവര്‍ക്ക് 3333 രൂപയ്ക്ക് പുസ്തകം സ്വന്തമാക്കാവുന്നതാണ്. തവണകളായും തുക അടയ്ക്കാവുന്നതാണ്. (2000 + 1333= 3333 (30 ദിവസത്തിനുള്ളില്‍) രൂപ , 1000+1000+1500 = 3500 രൂപ (90 ദിവസത്തിനുള്ളില്‍) രണ്ടും മൂന്നും തവണകളായി അടയ്ക്കാം.) ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്കാണ് ഈ സുവര്‍ണ്ണാവസരമുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 9947055000,9846133336

 

Comments are closed.