DCBOOKS
Malayalam News Literature Website

ഇതിഹാസപുരാണത്രയം പ്രി പബ്ലിക്കേഷന്‍ ബുക്കിങ് ആരംഭിച്ചു

ഭാതത്തിലെ ഇതിഹാസപുരാണങ്ങളായ രാമാണവും മഹാഭാരതവും ഭഗവതവും ഇല്ലാത്ത ഹൈന്ദവഭവനങ്ങളും ക്ഷേത്രങ്ങളുമില്ല. സംസ്‌കൃതത്തില്‍ വിരചിതമായ ഇവ എഴുത്തച്ഛന്റെ കിളിപ്പാട്ടിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതമായത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ രാമായണമാസവും സപ്താഹദിനങ്ങളിലും ഒക്കെ മുഴങ്ങിക്കേള്‍ക്കുന്നതും ഇതാണ്. മനുഷ്യജീവിതത്തില്‍ നടക്കുന്നതായ എല്ലാ സംഭവവികാസങ്ങളും ഈ കൃതികളില്‍ നേരത്തേത്തന്നെ കൊത്തിവച്ചിട്ടുണ്ടെവന്നാണ് പറയപ്പെടുന്നത്. ധാരാളം കഥകളും ഉപകഥകളുമായി നിറഞ്ഞിരിക്കുന്ന ഈ മൂന്ന് മഹദ്ഗ്രന്ഥങ്ങള്‍ ഒന്നിച്ച് ഒറ്റ പുസ്തകമായി നിങ്ങളുടെ മുന്നിലെത്തിക്കുകയാണ് ഡി സി ബുക്‌സ്. ഗദ്യരൂപത്തില്‍ തയ്യാറാക്കുന്ന ഈ ഗ്രന്ഥം  ഇതിഹാസ പുരാണത്രയം’ എന്നപേരിലാണ് പുറത്തിറക്കുക.

അക്കിത്തം അച്യുതന്‍ നമ്പൂതിരിസുഗതകുമാരിഎന്നിവരുടെ നേതൃത്വത്തില്‍ എല്ലാ ഭാഗങ്ങളും ഉള്‍ക്കൊള്ളിച്ച്, എല്ലാ ആഖ്യാന ഉപാഖ്യങ്ങളും ഉള്‍പ്പെടുത്തി, മൂലവും വിവര്‍ത്തനവും വ്യാഖ്യാനവും വായിക്കുമ്പോഴുള്ള ക്ലിഷ്ടതയും വിരസതയും പൂര്‍ണ്ണമായും ഒഴിവാക്കി, സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന വിധത്തിലുള്ള ഭാഷാശൈലിയിലാണ് ഈ പുസ്തകം തയ്യാറാക്കുന്നത്. ഒപ്പം വിശദമായ കഥാപാത്രസൂചികയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡിമൈ 1/8 സൈസില്‍ അഞ്ചു വാല്യങ്ങളിലായി 5000 പേജുകളും ബഹുവര്‍ണ്ണചിത്രപേജുകളുമായി പ്രി പബ്ലിക്കേഷന്‍ വ്യവസ്ഥയിലാണ് ‘ഇതിഹാസ പുരാണത്രയം‘ പ്രസിദ്ധീകരിക്കുന്നത്. ഇതിന്റെ മുഖവില 5500 രൂപയാണ്. എന്നാല്‍ പ്രി പബ്ലിക്കേഷന്‍ വഴി ബുക്കുചെയ്യുന്നവര്‍ക്ക് 3333 രൂപയ്ക്ക് പുസ്തകം സ്വന്തമാക്കാവുന്നതാണ്. തവണകളായും തുക അടയ്ക്കാവുന്നതാണ്. (2000 + 1333= 3333 (30 ദിവസത്തിനുള്ളില്‍) രൂപ , 1000+1000+1500 = 3500 രൂപ (90 ദിവസത്തിനുള്ളില്‍) രണ്ടും മൂന്നും തവണകളായി അടയ്ക്കാം.) ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്കാണ് ഈ സുവര്‍ണ്ണാവസരമുള്ളത്. പുസ്തകത്തിന്റെ പ്രി പബ്ലിക്കേഷന്‍ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു

ഡി സി ബുക്‌സിന്റെ https://onlinestore.dcbooks.com/ , http://prepublication.dcbooks.com/product/ithihasa-puranathrayam എന്ന ഓണ്‍ ലൈന്‍ സ്റ്റോറിലൂടെയും കേരളത്തിലുടനീളമുളള ഡി സി ബുക്‌സ് കറന്റ് ബുക്‌സ് ശാഖകളിലൂടെയും പ്രി ബുക്കിങ് ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്ക് ചെയ്യുന്നതിനുമായി ബന്ധപ്പെടുക; 9947055000,9846133336  http://prepublication.dcbooks.com/product/ithihasa-puranathrayam /https://onlinestore.dcbooks.com/books/ithihasa-puranathrayam-5-volumes, 

Comments are closed.