DCBOOKS
Malayalam News Literature Website

തമിഴ്നാട്ടിലെ കൊടൈക്കനാലിൽവച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം

irom

മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ശർമിള വിവാഹിതയായി. ഗോവയിൽ സ്ഥിരതാമസമാക്കിയ അർധ ബ്രിട്ടീഷ് പൗരൻ ഡെസ്മണ്ട് കുടിഞ്ഞോയെയാണ് ഇറോം വിവാഹം കഴിച്ചത്. ഏറെ വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. ബുധനാഴ്ച രാവിലെ തമിഴ്നാട്ടിലെ കൊടൈക്കനാലിൽവച്ച് നടന്ന ലളിതമായ ചടങ്ങിൽ വിവാഹം രജിസ്റ്റർ ചെയ്തു.

പതിനാറ് വർഷം നീണ്ട നിരാഹ സമരത്തിന് അന്ത്യം കുറിച്ച ഇറോം ശർമിള രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചിരുന്നു. പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ് എന്ന പുതുപാർട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ഇറോമിന് 90 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പിന്നീട് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിച്ച് അവർ ദക്ഷിണേന്ത്യയിലേക്കു മാറി താമസിക്കുകയാണ്.

Comments are closed.