DCBOOKS
Malayalam News Literature Website

ഒാണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ്​: ബുക്കിങ്ങിന്​ ഏതു ബാങ്കിന്റെ കാര്‍ഡും ഉപയോഗിക്കാം

 

 

 

 

 

 

 

ഒാണ്‍ലൈന്‍ വഴി ട്രെയിന്‍ യാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ഏതു ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകളും ഉപയോഗിക്കാവുന്നതാണെന്ന്​ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി). സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയടക്കം ഏതാനും ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഇന്ത്യന്‍ വിലക്ക്​ ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത തെറ്റാണെന്നും ഐ.ആര്‍.സി.ടി.സി അറിയിച്ചു.

ഏതു ബാങ്കി​ന്റെ ക്രെഡിറ്റ്​/ഡെബിറ്റ്​ കാര്‍ഡുപയോഗിച്ചും ഐ.ആര്‍.സി.ടി.സിയുടെ ഏഴ്​ പെയ്​മന്റെ മാര്‍ഗങ്ങള്‍ വഴി ടിക്കറ്റ്​ ബുക്ക്​ ചെയ്യാവുന്നതാണ്​. ഓൺലൈൻ ടിക്കറ്റുകള്‍ ബുക്ക്​ ചെയ്യുന്നതില്‍ പുതിയതായി ഒരു നിയന്ത്രണവും കൊണ്ടുവന്നിട്ടില്ലെന്നും റെയില്‍വേ അറിയിച്ചു.

ഉപഭോക്താക്കളില്‍ നിന്ന് ടിക്കറ്റ് ബുക്കിങ്ങിന് കണ്‍വീനിയന്‍സ് ചാര്‍ജ് ഐ.ആര്‍.സി.ടി.സി.യുമായി പങ്കുവെയ്ക്കാത്ത ബാങ്കുകള്‍ക്ക്​ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നായിരുന്നു നേരത്തെ വാര്‍ത്ത വന്നിരുന്നത്​.
ഐ.ആര്‍.സി.ടി.സി വെബ് സൈറ്റ് വഴി ഇന്ത്യന്‍ ഒാവര്‍സീസ് ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, കാനറ ബാങ്ക്, യുനൈറ്റഡ് ബാങ്ക് ഒാഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഒാഫ് ഇന്ത്യ, എച്ച്‌.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ഏഴു ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ മാത്രമെ ടിക്കറ്റ് ബുക്കിങ് സാധിക്കൂവെന്നും മറ്റു ബാങ്കുകള്‍ സൈറ്റില്‍ വിലക്കിയിരുന്നു​ എന്നുമാണ്​ വാര്‍ത്ത വന്നിരുന്നത്​ .

ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്ന 20 രൂപ സര്‍വീസ് ചാര്‍ജ് ഐ.ആര്‍.സി.ടി.സി നേരത്ത ഒഴിവാക്കിയിരുന്നു. റിസർവ് ബാങ്ക് നിര്‍ദേശ പ്രകാരം 1000 രൂപ വരെയുള്ള പണമിടപാടിന് അഞ്ച് രൂപയും 1001 മുതല്‍ 2000 രൂപ വരെയുള്ള ഇടപാടിന് 10 രൂപയും ആണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്.

Comments are closed.