DCBOOKS
Malayalam News Literature Website

‘ചിരിക്കു പിന്നില്‍’ നടന്‍ ഇന്നസെന്റ് പങ്കെടുക്കുന്ന പരിപാടി

ലോകമെമ്പാടുനിന്നുമുള്ള എഴുത്തുകാര്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, ചലച്ചിത്രപ്രവര്‍ത്തകര്‍ തുടങ്ങി നൂറിലേറെ പ്രമുഖര്‍ പങ്കെടുക്കുന്ന ഷാര്‍ജാ രാജ്യാന്ത പുസ്തകമേളയില്‍ നടനും എഴുത്തുകാരനും എം പിയുമായ   ഇന്നസെന്റ് പങ്കെടുക്കുന്നു. നംവബര്‍ 8 ന് രാത്രി 8 മുതല്‍ 10 മണിവരെ ബാള്‍ റൂമില്‍ ഒരുക്കിയിരിക്കുന്ന ചിരിക്കു പിന്നില്‍ എന്ന പരിപാടിയിലാണ് മലയാളത്തിന്റെ പ്രിയനടന്‍ പങ്കെടുക്കുന്നത്.

കാന്‍സര്‍ എന്ന മാരകരോഗത്തിന്റെ പിടിയില്‍ നിന്നും അനായാസം ചിരിച്ചുകൊണ്ട് ജീവിതത്തിലേക്ക് മടങ്ങിവന്ന അനുഭവങ്ങളും, സിനിമയിലെയും, രാഷ്ട്രീയത്തിലെയും,  കുടുംബജീവിതത്തിലെയും അനുഭവങ്ങള്‍  ഇന്നസെന്റ് ഷാര്‍ജാ മലയാളികളുമായി  പങ്കുവയ്ക്കും.

Comments are closed.