DCBOOKS
Malayalam News Literature Website

ഇന്ത്യക്കാരനായ ‘ദല്‍വീര്‍ ഭണ്ഡാരി’ രാജ്യാന്തര കോടതി ജഡ്ജി

ഐക്യരാഷ്ട്ര സംഘടനയുടെ നീതിന്യായ സംവിധാനമായ രാജ്യാന്തര കോടതി (ഐ.സി.ജെ) ജഡ്ജി സ്ഥാനത്തേക്ക് ഇന്ത്യക്കാരനായ ദല്‍വീര്‍ ഭണ്ഡാരി തിരഞ്ഞെടുക്കപ്പെട്ടു. വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജാണ് ഈ വിവരം ട്വീറ്റ് ചെയ്തത്.

ബ്രിട്ടന്‍ തങ്ങളുടെ സ്ഥാനാര്‍ഥിയെ മത്സരത്തില്‍ നിന്ന് പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് 70 കാരനായ ദല്‍വീര്‍ ഭണ്ഡാരി അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ബെഞ്ചില്‍ അംഗമാവുന്നത്. 15 അംഗങ്ങളുള്ള ബെഞ്ചിലെ അവസാന സീറ്റിലേക്ക് നടന്ന മത്സരത്തിലാണ് ഭണ്ഡാരി തിരഞ്ഞെടുക്കപ്പെടുന്നത്. രണ്ടാം തവണയാണ് ഭണ്ഡാരി ഐ.സി.ജെയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

15 അംഗ അന്താരാഷ്ട്ര കോടതി ബെഞ്ചിലേക്കുള്ള മൂന്നിലൊന്നുപേരെ മൂന്നു വര്‍ഷം കൂടുമ്പോഴാണ് തിരഞ്ഞെടുക്കുന്നത്. ഒമ്പതുവര്‍ഷമാണ് കാലാവധി. 1945ല്‍ രൂപീകൃതമായ രാജ്യാന്തര കോടതിയില്‍ ചരിത്രത്തില്‍ ആദ്യമായാണു ബ്രിട്ടനു ജഡ്ജിയില്ലാതാവുന്നത്.

 

Comments are closed.