DCBOOKS
Malayalam News Literature Website

വിദ്യാബാലനും ആലിയാഭട്ടിനുമൊപ്പം മത്സരിക്കാന്‍ കാവ്യാമാധവനും

kavya

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ മികച്ച നടികളുടെ മത്സരപ്പട്ടികയില്‍ കാവ്യാ മാധവനും. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘പിന്നെയും’ എന്ന ചിത്രത്തിലെ പ്രകടനമാണ് കാവ്യയ്ക്ക് പട്ടികയില്‍ ഇടം നല്‍കിയത്.

ആലിയ ഭട്ട് (ഡിയര്‍ സിന്ത്ഗി’), വിദ്യാ ബാലന്‍(കഹാനി 2), റത്‌ന പഥക് ഷാ, കൊങ്കണ സെന്‍ ശര്‍മ (ലിപ്സ്റ്റിക് അണ്‍ഡര്‍ മൈ ബുര്‍ക്ക),തനിഷ്ഠ ചാറ്റര്‍ജി(ഡോക്ടര്‍ രഖ്മഭായി’) എന്നീ മുന്‍നിര നായികമാരോടാണ് കാവ്യ മത്സരിക്കുന്നത്.

മികച്ച നടന്മാര്‍ക്കുള്ള മത്സരപ്പട്ടികയില്‍ അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, ഹൃത്വിക്ക് റോഷന്‍, സുശാന്ത് സിംഗ് രജ്പുത്ത്, രാജ്കുമാര്‍ റാവോ, ആദില്‍ ഹുസൈന്‍, ലലിത് ബേല്‍ എന്നിവരാണ് ഉള്ളത്.

Comments are closed.