DCBOOKS
Malayalam News Literature Website

വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മുന്നേറ്റം

വ്യവസായ സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് മുന്നേറാനായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങളാണെന്നു ലോകബാങ്ക്. മുപ്പതുസ്ഥാനങ്ങള്‍ മുന്നോട്ടുകയറിയ ഇന്ത്യ പട്ടികയില്‍ 100 -ാം സ്ഥാനത്താണുള്ളതെന്നും ലോകബാങ്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യവസായങ്ങള്‍ തുടങ്ങാന്‍ അനുയോജ്യമായ 190 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയും ഉള്‍പ്പെട്ടത്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രവര്‍ത്തന മികവു കാട്ടിയ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യപത്തിലും ഇന്ത്യ സ്ഥാനം നേടിയിട്ടുണ്ട്. അടിസ്ഥാന മാറ്റങ്ങള്‍ വരുത്തിയ ഏകരാജ്യവും ഇന്ത്യയാണ്. 2003 മുതല്‍ നിര്‍ദേശിക്കപ്പെട്ടിരുന്ന 37 സാമ്പത്തിക പരിഷ്‌കാരങ്ങളില്‍ പകുതിയോളം ഇന്ത്യ നടപ്പാക്കിയിട്ടുണ്ട്.

ഇതിന്റെ പ്രതിഫലനമാണ് നേട്ടത്തിനു പിന്നിലെന്നും ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലാണെന്നു തെളിയിക്കുന്നതാണു ലോകബാങ്കിന്റെ റിപ്പോര്‍ട്ടെന്ന് അരുണ്‍ ജയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദ്യ 100 ല്‍ സ്ഥാനം നേടിയ ഇന്ത്യയ്ക്ക് അടുത്തുതന്നെ 50ല്‍ എത്താന്‍ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Comments are closed.