DCBOOKS
Malayalam News Literature Website

മാസച്യുസെറ്റ്‌സ് എന്‍ജിനീയറിങ് സ്‌കൂളിന് ഇന്ത്യന്‍ മേധാവി

chandraയു.എസിലെ പ്രശസ്തമായ മാസച്യുസെറ്റസ്് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി.)യുടെ അനന്ത ചന്ദ്രകാസനെ നിയമിച്ചു. എം.ഐ.ടിയുടെ എന്‍ജിനീയര്‍ സ്‌കൂളിന്റെ മേധാവിസ്ഥാനത്തേക്കാണ് ഇന്ത്യന്‍ വംശജനായ അനന്ത ചന്ദ്രകാസനെ നിയമിച്ചത്.

പ്രൊഫസറും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സ് (ഇ.ഇ.സി.എസ്.) വിഭാഗം തലവനുമാണ് അനന്ത ചന്ദ്രകാസന്‍. ചെന്നൈയില്‍ ജനിച്ച ചന്ദ്രകാസന്‍ 1994ലാണ് എം.ഐ.ടി.യില്‍ അധ്യാപകനാകുന്നത്. ഇലക്ട്രോണിക് സര്‍ക്യൂട്ടുകളെ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ഗവേഷണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ അമേരിക്കയിലേക്ക് കുടിയേറിയ ഇദ്ദഹം ബെര്‍ക്കെലിയിലെ കാലിഫോര്‍ണിയ സര്&്വംഷ;വകലാശാലയില്‍ നിന്നാണ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ആന്‍ഡ് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയത്.. 2006 മുതല്‍ 2011 വരെ എം.ഐ.ടി.യിലെ മൈക്രോസിസ്റ്റംസ് ടെക്‌നോളജി ലബോറട്ടറീസിന്റെ ഡയറക്ടറായിരുന്നു ഇദ്ദേഹം.

Comments are closed.