DCBOOKS
Malayalam News Literature Website

രാജ്യത്ത് പ്രത്യക്ഷ നികുതി വരുമാനത്തില്‍ വന്‍വര്‍ദ്ധനവ്

രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനത്തില്‍ വന്‍വര്‍ദ്ധനവ് രേഖപ്പെടുത്തി. മുന്‍ കാലയളവിനേക്കാള്‍ 15.8 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ അവസാനം വരെ 3.86 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന് കിട്ടിയത്.

ബജറ്റില്‍ പ്രതീക്ഷിച്ചിരുന്ന 9.8 ലക്ഷം കോടി രൂപയുടെ 40 ശതമാനവും നികുതിയായി ഖജനാവിലെത്തി. കോര്‍പ്പറേറ്റ് ആദായ നികുതി വരുമാനത്തില്‍ 8.1 ശതമാനവും വ്യക്തികളുടെ ആദായ നികുതിയില്‍ 30 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.

Comments are closed.