DCBOOKS
Malayalam News Literature Website

ബറാക് ഒബാമയുടെ പിറന്നാളിന് പൊതു അവധി

obamaമുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പിറന്നാളിന് പൊതു അവധി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ സംസ്ഥാനമായ ഇല്ലിനോയിയിലിലാണ് ഇല്ലിനോയ് ഗവര്‍ണര്‍ ബ്രൂസ് റണ്ണര്‍ പൊതു അവധി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് നാലാണ് ഒബാമയുടെ പിറന്നാള്‍ ദിനം. 2018 ഓഗസ്റ്റ് നാലുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ഗവര്‍ണറുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യത്തെ വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും അക്ഷീണം പ്രയത്‌നിച്ചയാളാണ് ഒബാമയെന്നും അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പുതിയ തീരുമാനമെന്നും ഗവര്‍ണറുടെ ഓഫീസ് വ്യക്തമാക്കി.

Comments are closed.