DCBOOKS
Malayalam News Literature Website

ഐഎഫ്എഫ്‌കെ മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്നും രണ്ട് ചിത്രങ്ങള്‍

ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടത്തുന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേയ്ക്ക് മലയാളത്തില്‍ നിന്ന്
പ്രേംശങ്കര്‍ സംവിധാനം ചെയ്ത ‘രണ്ടുപേര്‍’ ,സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഏദന്‍’ എന്നീ ചിത്രങ്ങള്‍ തിരഞ്ഞെടുത്തു.

‘മലയാള സിനിമാ ഇന്ന്?’ വിഭാഗത്തിലേയ്ക്ക് ടേക്ക്ഓഫ്?,തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സെക്‌സി ദുര്‍ഗ,അങ്കമാലി ഡയറീസ്, മറവി, അതിശയങ്ങളുടെ വേനല്‍ എന്നീ ചിത്രങ്ങളും തിരഞ്ഞെടുത്തു.

പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്രബാബു ചെയര്‍മാനും ചെലവൂര്‍ വേണു,എം.ജി ശശി, ജുദാജിത്ത്‌സ ര്‍ക്കാര്‍, വീണാ ഹരിഹരന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് സിനിമകള്‍ തിരഞ്ഞെടുത്തത്.

 

Comments are closed.