DCBOOKS
Malayalam News Literature Website

ഐഎഫ്എഫ്‌ഐ ജൂറി ചെയര്‍മാന്‍ രാജിവച്ചു

ഐഎഫ്എഫ്‌ഐ ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് രാജിവച്ചു. 48മത് ഗോവ അന്താരാഷ്ട്ര ചലചിത്ര മേളയില്‍ മലയാള ചിത്രം എസ് ദുര്‍ഗയും മറാത്തി ചിത്രം ന്യൂഡും ഉള്‍പ്പെടുത്തേണ്ട എന്ന് തീരുമാനിച്ചിരുന്നു. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന എന്ന കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലായത്തിന്റെ തീരുമാനത്തിന് പിന്നാലെയാണ് ജൂറി ചെയര്‍മാന്റെ രാജി.

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന ഈ രണ്ടുചിത്രങ്ങള്‍ ഒഴിവാക്കുകയാണെന്ന് നവംബര്‍ ഒന്‍പതിനാണ് വാര്‍ത്താ വിതരണ മന്ത്രാലയം അറിയിച്ചത്. ഇതിനെതിരെ ജൂറി അംഗങ്ങള്‍ രംഗത്ത് വന്നിരുന്നു.

സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ എന്ന ചിത്രമാണ് സെന്‍സര്‍ ബോര്‍ഡിന്റ കത്തിക്കിരയായി എസ് ദുര്‍ഗയായി ഫിലിം ഫെസ്റ്റിവലിനെത്തിയത്. രവി ജാദവാണ് ന്യൂഡിന്റെ സംവിധായകന്‍. ജൂറി അംഗങ്ങളോട് ആലോചിക്കാതെയായിരുന്നു ചിത്രങ്ങളെ വാര്‍ത്താ വിതരണ മന്ത്രാലയം ഒഴിവാക്കിയത്‌. നവംബര്‍ 20 മുതല്‍ 28 വരെയാണ് ചലച്ചിത്ര മേള നടക്കുന്നത്.

Comments are closed.