DCBOOKS
Malayalam News Literature Website

ടിപ്പു സുല്‍ത്താന്‍ മിസൈല്‍ വികസിപ്പിച്ചെങ്കില്‍ എന്തുകൊണ്ട് ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രയോഗിച്ചില്ല; ബിജെപി എം.പി

ടിപ്പു സുല്‍ത്താന്‍ യുദ്ധത്തിന് റോക്കറ്റുകള്‍ വികസിപ്പിച്ചിരുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് രംഗത്ത്. ടിപ്പു റോക്കറ്റ് വികസിപ്പിച്ചെങ്കില്‍ അത് എന്തുകൊണ്ട് ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രയോഗിച്ചില്ലെന്ന് ടിപ്പുവിന്റെ നാട്ടുകാരന്‍ കൂടിയായ പ്രതാപ് സിംഹ എംപി ട്വിറ്ററിലൂടെ വിമര്‍ശിച്ചു.

‘ബഹുമാനപ്പെട്ട രാഷ്ട്രപതി, ടിപ്പു ആണ് ആദ്യമായി മിസൈല്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചതെങ്കില്‍ എന്തുകൊണ്ടാണ് അദ്ദേഹം മൂന്നാം ആംഗ്ലോ മൈസൂര്‍ യുദ്ധത്തിലും നാലാം യുദ്ധത്തിലും പരാജയപ്പെട്ടത് എന്തുകൊണ്ടാണ് അവര്‍ക്കെതിരെ മിസൈല്‍ ഉപയോഗിക്കാതിരുന്നത്’ പ്രതാപ് സിന്‍ഹ എം.പി ട്വീറ്റ് ചെയ്തു.

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ടിപ്പു സുല്‍ത്താന്റേത് വീരമൃത്യുവാണെന്ന പരാമര്‍ശത്തെയും സിന്‍ഹ പരിഹസിക്കുന്നു. ടിപ്പു യുദ്ധമുഖത്തല്ല മരിച്ചു വീണത്. അദ്ദേഹത്തെ കോട്ടക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് സിന്‍ഹയുടെ വിമര്‍ശനം.

ടിപ്പു ഹീറോയായാണ് മരിച്ചതെന്ന് രാഷ്ട്രപതി പറയുന്നു. സര്‍, യഥാര്‍ത്ഥ നായകന്‍മാര്‍ യുദ്ധമുഖത്താണ് മരിച്ചുവീഴാറുള്ളത്. യുദ്ധത്തിനിടയിലല്ല, ടിപ്പു സുല്‍ത്താന്‍ കോട്ടക്കുള്ളിലാണ് മരിച്ചുവീണത്’- പ്രതാപ് സിന്‍ഹ ട്വീറ്റ് ചെയ്തു.

Comments are closed.