DCBOOKS
Malayalam News Literature Website

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബല്‍ ICAN എന്ന സംഘടനയ്ക്ക്

സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നൊബല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. അണുവായുധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണ്ല്‍ ക്യാമ്പെയിന്‍ റ്റു അബോളിഷ് നൂക്ലിയര്‍ വെപ്പണ്‍സ് (ICAN) എന്ന സംഘടനയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

ആണവ നിരായുധീകരണ ഉടമ്പടി കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ‘ICAN’ 2007ലാണ് നിലവില്‍ വന്നത്. സംഘടനയ്ക്ക് 101 രാജ്യങ്ങളില്‍ സാന്നിദ്ധ്യമുള്ള സംഘടനയാണിത്. 300 നോമിനേഷനുകളില്‍നിന്നാണ് നൊബല്‍ സമിതി, ഇത്തവണത്തെ പുരസ്‌കാര ജേതാവിനെ തിരഞ്ഞടുത്തത്.

Comments are closed.